കാക്കനാട്: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ESA മേഖല സംബന്ധിച്ച് അന്തിമവിജ്ഞാപനമിറക്കാനുള്ള കേന്ദ്ര സർക്കാർ നടപടികൾ പുരോഗമിക്കുമ്പോൾ കേരളത്തിലെ ESA മേഖല നിർണ്ണയിച്ച് സംസ്ഥാന സർക്കാർ നൽകിയ നിർദ്ദേശങ്ങളിലെ അവ്യക്തത ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നതാണെന്ന് സീറോമലബാർപബ്ലിക് അഫയേഴ്സ് കമ്മിഷൻ ചെയർമാൻ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ,
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 03/10/18 ന് പുറപ്പെടുവിച്ച ഡ്രാഫ്റ്റ് നോട്ടിഫിക്കേഷനിലേക്കുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ കേരളത്തിലെ 123 വില്ലേജുകളിൽ 92 വില്ലേജുകൾ മാത്രം ESA യിൽ ഉൾപ്പെടുത്തി അന്തിമവിജ്ഞാപനം ഇറക്കുന്നതിന് തടസ്സമില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 16/6/18 ൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഇത്തരത്തിൽ ഒരു റിപ്പോർട്ട് സംസ്ഥാന സർക്കാരിന് വേണ്ടി നൽകിയത് കേരളത്തിലെ 123 വില്ലേജുകളിലെയും കൃഷിയിടങ്ങളും തോട്ടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കി, വില്ലേജ് അടിസ്ഥാന യൂണിറ്റ് എന്ന ആവശ്യത്തിലെ അപ്രായോഗികത ബോധ്യപ്പെട്ട്, റിസർവ്വ് ഫോറസ്റ്റും, ലോക പൈതൃകപ്രദേശങ്ങളും, സംരക്ഷിതമേഖലകളും മാത്രം ESA യിൽ ഉൾപ്പെടുത്തി കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമവിജ്ഞാപനം ഇറക്കണം എന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി സർക്കാർ, ഉമ്മൻ വി. ഉമ്മൻ കമ്മീഷന്റെ റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയിരുന്നു. അതനുസരിച്ച് 123 വില്ലേജുകളിലെയും വനമേഖലകൾ, ജിയോ കോഡിനേറ്റുകൾ ഉപയോഗിച്ച് അതിർത്തി രേഖപ്പെടുത്തി, ബയോഡൈവേഴ്സിറ്റി ബോർഡ് വെബ്സൈറ്റിൽ ചേർത്തിരുന്നതാണ്. ഈ റിപ്പോർട്ടിന് വെല്ലുവിളി ഉയർത്തുന്നതാണ് പുതിയതായി സംസ്ഥാന സർക്കാർ ആരുമറിയാതെ ഒരു പഠനസമിതിയെ വച്ച് റിപ്പോർട്ട് ഉണ്ടാക്കിയെന്ന് അവകാശപ്പെട്ട് കേന്ദ്രത്തിനു നൽകിയ നിർദ്ദേശങ്ങളിലുള്ളത്. ഇത് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നതാണെന്നും ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group