കതിർമണ്ഡപത്തിൽ കാർമ്മികനായി മെത്രാപ്പോലീത്ത…

കോട്ടയം: നിലവിളക്കും നിറപറയും നിറഞ്ഞ കതിർമണ്ഡപത്തിൽ കാർമികനായി മെത്രാപ്പൊലീത്ത.യാക്കോബ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസാണ് ഹൈന്ദവ ആചാര പ്രകാരമുള്ള വിവാഹത്തിന് കാർമികനായത്.
മെത്രാഭിഷേക രജതജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന നിർധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹപദ്ധതിയുടെ ഭാഗമായാണ്, കാഴ്ച പരിമിതരായ ആറ്റിങ്ങൽ സ്വദേശി രവി കുമാറിന്റെയും, മലപ്പുറം താളൂർ സ്വദേശിനി സുജാതയുടെയും വിവാഹത്തിന് മെത്രാപ്പൊലീത്ത കാർമ്മികനായത്.താലിയും ഹാരവും കൈമാറിയതും മെത്രാപ്പൊലീത്ത തന്നെയായിരുന്നു.സെന്റ് ജോസഫ് യാക്കോബായ കത്തീഡ്രൽ വികാരിയായ ഫാ. ഫെബിൻ ജോൺ, കൊച്ചി ഭദ്രാസന മനോഹരമായ അരമന മാനേജർ ഫാദർ ജോഷി മാത്യു,സഭാ സെക്രട്ടറി പീറ്റർ കെ ഏലിയാസ്,യൂത്ത് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group