തിരുവനന്തപുരം: ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്ന ‘കവച്’ സുരക്ഷാ സംവിധാനം കേരളത്തിലും വരുന്നു. 106 കിലോമീറ്ററുള്ള ഷൊര്‍ണൂര്‍ – എറണാകുളം സെക്ഷനിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.
വിവിധ സംസ്ഥാനങ്ങളിലായി 7228 കിലോമീറ്റര്‍ പാതയിലാണ് 2200 കോടി രൂപ ചെലവില്‍ പദ്ധതി ഈ വര്‍ഷം നടപ്പാക്കാന്‍ കരാര്‍ ക്ഷണിച്ചത്. റേഡിയോ ഫ്രീക്വന്‍സി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കവച് ലോക്കോ പൈലറ്റുമാര്‍ക്ക് സിഗ്നല്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കും.
ചുവന്ന സിഗ്നല്‍ തെറ്റായി മറികടന്നാല്‍ ഓട്ടമാറ്റിക് ബ്രേക്ക് പ്രവര്‍ത്തിച്ച് ട്രെയിന്‍ നില്‍ക്കും. രാജ്യത്തെ 68,000 കിലോമീറ്റര്‍ ട്രാക്ക് ശൃംഖലയില്‍ 1465 കിലോമീറ്ററില്‍ ഇപ്പോള്‍ ഈ സംവിധാനമുണ്ട്. 3000 കിലോമീറ്ററില്‍ സ്ഥാപിക്കാനുള്ള ജോലി നടന്നു വരുന്നു. ഇതിനു പുറമേയാണ് പുതിയ കരാര്‍ . ഓട്ടമാറ്റിക് സിഗ്‌നലിങ് ഉള്ള റൂട്ടുകളില്‍ കവച് നിര്‍ബന്ധമാണ്. എറണാകുളം – ഷൊര്‍ണൂര്‍ പാതയില്‍ ഓട്ടമാറ്റിക് സിഗ്നലിങ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m