ലഹരി മയക്കുമരുന്ന് വ്യാപനത്തിനെതിരേ കെസിബിസി നടപ്പിലാക്കുന്ന ‘സജീവം’ കാമ്പയിനു മുന്നോടിയായുള്ള ഏകദിന ശിൽപ്പശാല എറണാകുളം പിഒസിയിൽ നടന്നു.
ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി കേരളത്തിൽ ഏറ്റവും ജനസ്വാധീനമുള്ള പ്രസ്ഥാനങ്ങളെന്ന നിലയിൽ മതവിഭാഗങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നുചേർന്നു പ്രവർത്തിക്കണമെന്നു ശിൽപ്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് ഐജി പി.വിജയൻ പറഞ്ഞു.
ലഹരിയുടെ ഉറവിടങ്ങൾ ഇല്ലാതാക്കുകയാണ് അനിവാര്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് പറഞ്ഞു. മദ്യശാലകൾ പെരുകുന്ന സാഹചര്യം ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തിനു തടസമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഡയാന ജോസഫ് ക്ലാസ് നയിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി, അസി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോളി പുത്തൻപുര, ഫാ. റൊമാൻസ് ആന്റണി, കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന ചർച്ചയിൽ പ്രായോഗികമായ കർമമ്മ പരിപാടികളോടെ ലഹരിക്കെതിരേ ഊർജിത ബോധവത്കരണ-പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി കാരിത്താസ് ഇന്ത്യയുമായി ചേർന്ന് കെസിബിസിയുടെ സോഷ്യൽ സർവീസ്, മദ്യവിരുദ്ധ സമിതി, യുവജന, വിദ്യാഭ്യാസ, ജാഗ്രതാ കമ്മീഷനുകൾ ചേർന്ന് പ്രവർത്തിക്കും. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ ഡയറക്ടർമാരും നേതാക്കളും ശില്പശാലയിൽ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group