ചെല്ലാനo സമഗ്ര തീരസംരക്ഷണ പദ്ധതിയെ അനുമോദിച്ച് കെ‌സി‌ബി‌സിയും കെആര്‍എല്‍സിബിസിയും.

ആലപ്പുഴ : ചെല്ലാനo തീര സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളും പരിഹരിക്കുന്നതിന് 344.2 കോടി രൂപ ചെലവു കണക്കാക്കുന്ന സമഗ്ര തീരസംരക്ഷണ പദ്ധതി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തും നന്ദി അറിയിച്ചും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) യും കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി)യും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അനുമോദിക്കുന്നതായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിലും അറിയിച്ചു.കാലവിളംബമില്ലാതെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. സാധ്യമായ സഹകരണങ്ങള്‍ നല്‍കുന്നതിനു സഭ സന്നദ്ധമാണ്. ചെല്ലാനത്തെ ജനങ്ങള്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നിരന്തരം പ്രക്ഷോഭത്തിലായിരുന്നു. ഈ പ്രക്ഷോഭങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയാണ് കെആര്‍എല്‍സിബിസിയുടെ നേതൃത്വത്തിലുള്ള ‘കടല്‍’എന്ന സംഘടനയും കെആര്‍എല്‍സിസി യുടെ സഹകരണത്തോടെ കൊച്ചി, ആലപ്പുഴ എന്നീ രൂപതകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച കെയര്‍ ചെല്ലാനവും പ്രശ്നപരിഹാരത്തിന് ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിട്ടുള്ളത്. ജനപ്രതിനിധികളും ജനകീയ സംഘടനകളും ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിൽ ചെല്ലാനത്തെ സമഗ്ര വികസനത്തിനായി പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതയും അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group