ലഹരിക്കെതിരെ ഉപവാസ പ്രാർത്ഥന ദിനത്തിന് ആഹ്വാനം നൽകി കെസിബിസി മദ്യവിരുദ്ധ സമിതി.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ലഹരിക്കെതിരെ ഉപവാസ പ്രാർത്ഥന ദിനം സംഘടിപ്പിക്കാൻ ആഹ്വാനം നൽകി കെസിബിസി മദ്യവിരുദ്ധ സമിതി.
മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെ യും ഈ വിപത്തിനെ നേരിടാൻ തയ്യാറാകണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ പ്രതിഷേധം അറിയിച്ചു കൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് അയയ്ക്കാനും മദ്യവിരുദ്ധ സമിതി യോഗം തീരുമാനിച്ചു. കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിഒസി ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍, ഫാ. സണ്ണി മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group