ബസ് സ്റ്റാൻഡിൽ മദ്യം കച്ചവടം ചെയ്യുവാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെ ചെറുത്തു തോൽപ്പിക്കും : കെസിബിസി മദ്യവിരുദ്ധ സമിതി..

കൊച്ചി:മദ്യക്കടകൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ തുടങ്ങാമെന്ന ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹത്തെ എന്തുവിലകൊടുത്തും ചെറുത്തുതോല്പിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി.ഗതാഗതവകുപ്പ് മന്ത്രിയുടെ നീക്കം കണ്ടാൽ ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചോ എന്ന് തോന്നി പ്പോകും. മദ്യം വാങ്ങാനെത്തുന്ന മദ്യാസക്തർ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങൾ എത്തിച്ചേരുന്ന ബസ് സ്റ്റേഷനുകളിൽ പ്രവചിക്കാനാവാത്ത ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും. കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾപ്രശ്നസാധ്യതാ മേഖലയായി മാറുമ്പോൾ യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ ഉപേക്ഷിക്കും. ശുചിമുറികളും കംഫർട്ട് സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കുവാനോ സ്ഥാപിക്കുവാനോ സാധിക്കാത്ത കെ.എസ്.ആർ.ടി സാമൂഹ്യവിപത്തിനെ മാടിവിളിക്കുന്നത് “ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണോയെന്ന് മദ്യവിരുദ്ധ സമിതി ചോദ്യമുയര്‍ത്തി.സർക്കാരിന്റെ ഈ നീക്കത്തിനെതിരെ എന്തുവിലകൊടുത്തും പ്രതിഷേധിക്കുമെന്ന് കേരള മദ്യവിരുദ്ധ വിശാലസഖ്യം ജനറൽ കൺവീനർ പ്രസാദ് കുരുവിള പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group