കെ.സി.ബി.സി. ബൈബിൾ കമ്മീഷന്റെ 25-ാം വർഷത്തിലെ ബൈബിൾ ക്ലാസുകൾക്ക് തുടക്കം കുറിച്ചു.
ദൈവവചനം ദൈവനിവേശിതമാണെന്നും ,അപ്രമാദിത്യമുള്ളതാണെന്നും ദൈവത്തിന്റെ ദാനമാണെന്നും, എന്നാൽ ബൈബിളിന്റെ പ്രമാണികത്വം കാനോനികത തുടർന്നു കൊണ്ടു പോകേണ്ടത് മനുഷ്യന്റെ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്വമാണെന്നും ആ ഉത്തരവാദിത്വത്തിന്റെ ഭാഗമായി ഈ ക്ലാസുകൾ മാറണമെന്നും ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. തുടർന്ന് മുൻ സെക്രട്ടറി ഡോ. ജോൺസൺ പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മൂലഭാഷകളോട് തർജമകൾ ചേർന്നു പോകേണ്ട ആവശ്യകതയും, അതില്ലാതെ വരുമ്പോൾ സംഭവിക്കുന്ന കുറവുകളും ചൂണ്ടിക്കാട്ടിക്കൊണ്ട് ബൈബിൾ ക്ലാസുകൾ ഇന്നിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു . കമ്മീഷൻ സെക്രട്ടറി ഡോ. ജോജു കോക്കാടൻ ഈ വർഷത്തെ ക്ലാസുകളിൽ ബൈബിളിലെ പുസ്തകങ്ങളുടെ രചനയും പശ്ചാത്തലവും മുഖ്യമായി പരിഗണിക്കുമെന്നറിയിച്ചു. ബൈബിൾ ക്ലാസ് പ്രതിനിധി ജോസഫ് പി.കെ ആശംസകളറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group