കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) സമ്മേളനം ഇന്ന് വൈകുന്നേരം അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഓഗസ്റ്റ് നാലുവരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ ധ്യാനം നയിക്കും.
കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം നാളെ രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെ മൗണ്ട് സെന്റ് തോമസില്‍ നടക്കും. ‘കേരള സഭാ നവീകരണത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികള്‍ – ഒരു ദൈവശാസ്ത്ര പ്രതികരണം’ എന്ന വിഷയത്തിൽ റവ. ഡോ. അഗസ്റ്റിന് കല്ലേലി പ്രബന്ധം അവതരിപ്പിക്കും.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. ദെവശാസ്ത്ര കമ്മീഷന് ചെയര്മാന് ബിഷപ് മാർ ടോണി നീലങ്കാവില്‍, റൈഫന്‍ ജോസഫ്, ടെസി, ജോബി തോമസ്, വര്‍ഗീസ് കെ. ചെറിയാന് എന്നിവര്‍ പ്രസംഗിക്കും.
മെത്രാന്മാർ, തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതർ, മേജര്‍ സെമിനാരികളിലെ റെക്ടര്‍മാർ, ദൈവശാസ്ത്ര പ്രഫസര്‍മാർ, കെസിബിസിയുടെ വിവിധ കമ്മീഷന് സെക്രട്ടറിമാർ എന്നിവർ ഏകദിന ദൈവശാസ്ത്ര സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group