കെസിബിസി സമ്മേളനം ജൂൺ 7,8,9 തീയതികളിൽ

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ വർഷകാല സമ്മേളനം ജൂൺ 7,8,9 തീയതികളിലായി കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സിയിൽ നടക്കും.

ഏഴാം തീയതി രാവിലെ 10 മണിക്ക് സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെയും കെസിബിസിയുടെയും സംയുക്ത യോഗം കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

കെസിബിസി റിലീജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ് വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിക്കും. “കേരള കത്തോലിക്കാ സഭയുടെ നവീകരണവും സമർപ്പിത ജീവിതവും” എന്ന വിഷയത്തെക്കുറിച്ച് ഡോനൽ കമ്മീഷൻ സെക്രട്ടറി റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി ക്ലാസ് നയിക്കും. ഉച്ചയ്ക്കു ശേഷം പൊന്തിഫിക്കൽ ദിവ്യബലിയും തുടർന്ന് കേരള സഭാ നവീകരണ ഉദ്ഘാടനവും നടക്കും. വൈകിട്ട് 6-ന് കെസിബിസി സമ്മേളനം ആരംഭിക്കും. 8,9 തീയതികളിൽ കേരള സഭയിലെ നവീകരണത്തെക്കുറിച്ചും, സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും കേരള കത്തോലിക്കാ മെത്രാൻ സമിതി ചർച്ച ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group