പുനരധിവാസ പ്രവർത്തനങ്ങൾക്ക് കെസിബിസി വിമൻസ് കമ്മീഷൻ്റെ സഹായധനം കൈമാറി

കൊച്ചി: വയനാട്ടിലെ ചൂരൽമലയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രദേശത്തുമുണ്ടായ അതിദാരുണമായ പ്രകൃതിദുരന്തത്തെത്തുടർന്ന് കെസിബിസി പ്രഖ്യാപിച്ചിട്ടുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് കരുതലുമായി കെസിബിസിയുടെ കീഴിലുള്ള വിമൻസ് കമ്മീഷൻ്റെ സഹായധനം. കമ്മീഷൻ ചെയർമാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിൽനിന്ന് കേരളാ സോഷ്യൽ സർവീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ ചെക്ക് ഏറ്റുവാങ്ങി. കമ്മീഷൻ വൈസ് ചെയർമാൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ത്രിദിന പഠനശിബിരം ഉദ്ഘാടനം ചെയ്‌തു.

എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി, ക മ്മീഷൻ ഡയറക്ടർ ഫാ. ബിജു കല്ലിങ്കൽ, അന്തർദേശീയ മാതൃവേദി പ്രസിഡന്റ് ബീനാ ജോഷി, കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ പ്രസിഡന്റ് ഷേർളി സ്റ്റാൻലി, മലങ്കര കാത്തലിക് മദേഴ്‌സ് ഫോറം പ്രസിഡൻ്റ ജിജി മത്തായി, ഫാ. ജോസ് കിഴക്കേൽ, സി. ലാൻസിൻ പറമ്പിൽ എന്നിവർ പ്രസംഗിച്ചു. കമ്മീഷൻ ട്രഷറർ ആനി ജോസഫ് സ്വാഗതവും മീനാ റോബർട്ട് നന്ദിയും പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group