കേരളത്തിനാകെ വേദനയായി മാറിയ വയനാട്ടിലെയും മറ്റിടങ്ങളിലെയും ദുരിതബാധിതരെ ഓഗസ്റ്റ് 4 ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ സമര്‍പ്പിച്ച് പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ കെസിബിസിയുടെ ആഹ്വാനം. കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവയാണ് ഇത് സംബന്ധിച്ച ആഹ്വാനം നല്‍കിയത്. വയനാട്/ കോഴിക്കോട് മേഖലകളിലെ രൂപതകൾ ഇടവകകളുടെയും സംഘടനകളുടെയും സാമൂഹ്യ സേവന വിഭാഗങ്ങളുടെയും സമർപ്പിത സന്യാസ സമൂഹങ്ങളുടെയും നേതൃത്വത്തിൽ ഇതിനോടകം സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയും പെട്ടന്നുള്ള ആശ്വാസപ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നും അതിനു നന്ദി അറിയിക്കുകയാണെന്നും കെസിബിസി അധ്യക്ഷന്റെ പ്രസ്താവനയില്‍ പറയുന്നു.
ആ പ്രദേശത്തെ ആളുകളെ സംബന്ധിച്ച് ദീർഘകാല അടിസ്ഥാനത്തിലുള്ള ആശ്വാസപ്രവർത്തനങ്ങൾ ആകും അഭികാമ്യമായിരിക്കുന്നതെന്ന് കേരളത്തിലെ മെത്രാന്മാര്‍ക്കും സന്യാസ സമൂഹങ്ങളുടെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയേഴ്സിനും അയച്ച കത്തില്‍ കര്‍ദ്ദിനാള്‍ സൂചിപ്പിച്ചു. വീടുനഷ്‌ടപ്പെട്ടവർ, വസ്തുവും സമ്പത്തും നഷ്ടപ്പെട്ടവർ, ജീവനും ജീവിതവും നഷ്‌ടപ്പെട്ടവർ എന്നിങ്ങനെ അവിടത്തുകാർക്കുണ്ടായ നഷ്‌ടങ്ങൾ വാക്കുകൾക്ക് അതീതമാണ്.
ഇത്തരം മുൻകാല സാഹചര്യങ്ങളിൽ റിലീഫ്/പുനരധിവാസ പ്രവർത്തനങ്ങൽക്ക് കെസിബിസി വളരെ ശ്ലാഘനീയമായ നേതൃത്വം വഹിച്ചിട്ടുണ്ട്. എല്ലാ രൂപതകളും സമർപ്പിത സന്ന്യാസ സമൂഹങ്ങളും വളരെ ആത്മാർഥമായി സഹകരിക്കുകയും ചെയ്‌തിട്ടുണ്ട്. അപ്രകാരം ഈ ദുരന്തമുഖത്ത് നിസ്സഹായരായിപ്പോയ സഹോദരങ്ങൾക്ക് സഹായം എത്തിക്കുന്നതിന് കെസിബിസിയുടെ ജെപിഡി കമ്മീഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറ(KSSF)ത്തിനെ ചുമതലപ്പെടുത്തുകയാണെന്നും മൂലധനം കണ്ടെത്തുന്നതിന് സമര്‍പ്പിത സന്യാസ സമൂഹങ്ങളും സഹകരിക്കണമെന്നും കെസിബിസി അഭ്യര്‍ത്ഥിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group