മഹാമാരിയിൽ സഹായഹസ്തവുമായി കെ.സി.ബി.സി ഹെൽപ്പ് ഡെസ്ക്..

കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മഹാമാരി മൂലം ദുരിതത്തിലായ ജനങ്ങൾക്ക് സഹായഹസ്തവുമായി കെ.സി.ബി.സി
( കേരള കത്തോലിക്കാ ബിഷപ്സ് കൗൺസിൽ) കോവിഡ് ഹെൽപ്പ് ഡസ്ക് പ്രവർത്തനമാരംഭിച്ചു.
കൊറോണ ബാധിതരായ രോഗികൾക്കായി നിരവധി സഹായങ്ങളാണ് കെ.സി.ബി.സി കോവിഡ് ഹെൽപ്പ് ഡെസ്ക് വഴി ഒരുക്കിയിരിക്കുന്നത്. *നിലവിലുള്ള കോവിഡ് രോഗികൾക്കായി സൗജന്യമായി ടെലി-മെഡിസിൻ സൗകര്യം *മാനസിക ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ക്കായി സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്മാരുടെ സേവനം *കേരളത്തിലെ കോവിഡ് ആശുപത്രികളുടെ ബെഡ് ലഭ്യത വിവരം തുടങ്ങി നിരവധി സഹായങ്ങളാണ് ലഭ്യമാകുക. സഹായങ്ങൾ ലഭ്യമാക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 9072822364, 9072822375, 9072822366, 9072822367, 9072822368, 9072822370 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group