ശ്രവണ വൈകല്യമുള്ളവർക്ക് സഭയുടെ പ്രബോധനങ്ങൾ അറിയുവാൻ ന്യൂതന പദ്ധതിയുമായി കെസിബിസി..

കൊച്ചി: ശ്രവണ വൈകല്യമുള്ളവരെ സഭയുടെ പ്രബോധനങ്ങളും വിശ്വാസപരമായ കാര്യങ്ങളും മാർപ്പാപ്പയുടെ സന്ദേശവും ഉൾപ്പെടെയുള്ളവ അറിയിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമായി ന്യൂതന പദ്ധതിക്ക് കെസിബിസി മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിൽ തുടക്കം കുറിക്കുന്നു.ഇന്ത്യൻ സൈൻ ഭാഷയിൽ ആദ്യമായി കെ സി ബി സി മീഡിയ കമ്മീഷൻ അവതരിപ്പിക്കുന്ന സോൾ ,സൈൻ ഓഫ് ലൗ ‘പരിപാടിയിലൂടെ ഇന്ത്യയിലെ ശ്രവണ വൈക്യലമുള്ള നിരവധി പേർക്ക് സഭയെ കൂടുതൽ ആഴത്തിൽ അറിയുവാനും പഠിക്കുവാനും സാധിക്കും.

തലശ്ശേരി ആദം മിഷന്റ ഡയറ്ക്ടർ ഫാ.പ്രയേഷ്,കാലടി സെന്റ് ക്ലെയർ എച്ച്.എസ്.എസിലെ സിസ്റ്റർ അഭയ എഫ്.സി.സി എന്നിവരാണ് പരിപാടിയുടെ ചുമതല വഹിക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് പാലാരിവട്ടം പി.ഒ സിയിൽ വച്ച് കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംബ്ലാനി നിർവഹിക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group