കെ സി ബി സി സമ്മേളനം ഇന്ന് മുതൽ

കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെ സി ബി സി) സമ്മേളനം ഇന്ന് മുതൽ ആസ്ഥാന കാര്യാലയമായ പി.ഒ.സിയിൽ നടക്കും. കേരള കാത്തലിക് കൗൺസിലിന്റെയും (കെ‌സി‌സി) കെസിബിസിയുടെയും സംയുക്ത യോഗം 5ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. ഇന്നത്തെ സാഹചര്യത്തിൽ കുടുംബം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെക്കുറിച്ച് ഡോ. സി.റ്റി. മാത്യു പ്രബന്ധം അവതരിപ്പിക്കും.

32 കത്തോലിക്കാ രൂപതകളിൽ നിന്നും നിയോഗിക്കപ്പെട്ടിട്ടുള്ള അംഗങ്ങൾ ഉൾപ്പെടുന്ന കേരള കത്തോലിക്കാ സഭയുടെ പാസ്റ്ററൽ കൗൺസിലാണ് കെ.സി.സി. ഉച്ചകഴിഞ്ഞ് 2.30-ന് ചേരുന്ന സമ്മേളനത്തിൽ വച്ച് ഫാ. മാത്യു നടയ്ക്കൽ മതാധ്യാപക അവാർഡ് ദാനവും ‘സജ്ജീവം’ എന്ന പേരിൽ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കെസിബിസി സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനവും നടത്തുന്നതാണ്. 6,7 തീയതികളിലായി നടക്കുന്ന കെസിബിസി സമ്മേളനത്തിൽ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group