കെസിബിസി ശീതകാല സമ്മേളനത്തിന് തുടക്കം കുറിച്ചു.

കൊച്ചി: കെസിബിസി ശീതകാല സമ്മേളനത്തിന് തുടക്കമായി.കേരള കാത്തലിക് കൗൺസിലിന്റെയും കെസിബിസിയുടെയും സംയുക്തയോഗം പാലാരിവട്ടം പി.ഓ.സിയിൽവെച്ച് കെസിബിസി പ്രസിഡന്റ്കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.കെസിബിസി കേരള സഭയുടെ മുഖമാണെന്നും എല്ലാവരിലും ഐക്യവും യോജിച്ചുള്ള പ്രവർത്തനങ്ങളും വേണമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ്‌ ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് അനുഗ്രഹപ്രഭാഷണം നടത്തി. ഒരു സിനഡാത്മക സഭയ്ക്കുവേണ്ടി കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. ജേക്കബ് പ്രസാദ് പ്രബന്ധം അവതരിപ്പിച്ചു. 32 കത്തോലിക്കാ രൂപതകളിൽ നിന്നുള്ള പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും യുവജന, സന്ന്യാസ, അല്മായ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group