കൊച്ചി : ദളിത് ക്രൈസ്തവരുടെ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന്റെ നേതൃത്വത്തില്‍ മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നല്കി.
ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്‍ഡ് ഉടന്‍ വിതരണം ചെയ്യുക, മാനേജ്മെന്റ് ക്വാട്ടയിലും കമ്യൂണിറ്റി ക്വാട്ടായിലും പ്രവേശനം ലഭിച്ചാല്‍ ലംപ്സം ഗ്രാന്റ് ലഭിക്കില്ല എന്നുള്ള ഉത്തരവ് പിന്‍വലിക്കുക, പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്പറേഷന് മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് പഠനമികവ് നല്കുന്ന ഇന്‍സെന്റീവ് മുടങ്ങിക്കിടക്കുന്നത് ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യുക, പ്ലസ്വണ്, ഡിഗ്രി, പിജി തുടങ്ങിയ കോഴ്സുകളില്‍ പ്രവേശനത്തിന് ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ബാര്‍കോഡ് നല്‍കുക, ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നിയമസഭ പ്രമേയം അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാരിലേക്ക് ശിപാര്‍ശ ചെയ്യുക തുടങ്ങിയ ആവിശ്യങ്ങൾ ഉള്‍ക്കൊള്ളുന്നതാണ് നിവേദനം.
നിവേദകസംഘത്തില്‍ കെസിബിസി കമ്മീഷന് ചെയര്മാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം, കമ്മീഷന് സെക്രട്ടറിയും ഡിസിഎംഎസ് സംസ്ഥാന ഡയറക്ടറുമായ ഫാ. ജോസ് വടക്കേക്കുറ്റ്, കമ്മീഷന് ജോയിന്റ് സെക്രട്ടറിയും ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റുമായ ജയിംസ് ഇലവുങ്കല്‍ എന്നിവരുമുണ്ടായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group