കെസിബിസി ട്രിനിറ്റാ ഫിലിം ഫെസ്റ്റ് ദല മര്‍മ്മരം പോലെ മികച്ച ഡോക്യുമെന്ററി

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ 2 ാമത് ട്രിനിറ്റാ ഫിലിം ഫെസ്റ്റിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് വിഭാഗത്തില്‍ 47 ചിത്രങ്ങളും,ഡോക്യുമെന്ററി വിഭാഗത്തില്‍ 10 ചിത്രങ്ങളുമായിരുന്നു മത്സരത്തിനായി ഉണ്ടായിരുന്നത് ഇതില്‍ നിന്നും വിദഗ്ധ പാനലിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത ഷോര്‍ട്ട് ഫിലീം,ഡോക്യൂമെന്ററി എന്നിവ ജോണ്‍ പോളിന്റെ നേതൃത്തിലുള്ള ജൂറി വിധി നിര്‍ണയം നടത്തുകയായിരുന്നു.ജോണ്‍ ജേക്കബ് കഥ എഴുതി സംവിധാനം ചെയ്ത ദല മര്‍മ്മരം പോലെയാണ് മികച്ച ഡോക്യുമെന്ററി.ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ബെല്‍സ് ഓഫ് ഹങ്കര്‍,റെയര്‍ ബേര്‍ഡ്‌സ്,ഡോക്യുമെന്ററി വിഭാഗത്തില്‍ രാമന്‍ തേടുന്ന പെരുവഴിയമ്പലം,ജംസ് ഫ്രം ദി ജിറ്റോസ് എന്നിവയ്ക്ക് സര്‍ട്ടിഫിക്കറ്റും,ഫലകവും നല്കും സമ്മാനദാന ചടങ്ങ് നവംബര്‍ 14 ന് പാലാരിവട്ടം പി.ഓ.സിയില്‍ വച്ച് നല്കുമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group