കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷവും വുമൺ സെൽ ഉദ്ഘാടനവും നടത്തപ്പെട്ടു. കെ.സി.വൈ.എൽ. അതിരൂപതാ പ്രസിഡൻറ് ലിബിൻ ജോസ് പാറയിൽ അദ്ധ്യക്ഷത വഹിച്ച യോഗം ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ പ്രസിഡൻറ് ലിൻസി രാജൻ ഉദ്ഘാടനം ചെയ്തു.
വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി അതിരൂപതയിലെ യുവതികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് നിയമപരമായും മാനസികമായും ഉപദേശങ്ങൾ ആവശ്യമുള്ളവരെ സഹായിക്കുവാൻ വേണ്ടിയാണ് വുമൺ സെൽ രൂപീകരിച്ചിരിക്കുന്നത്.
അതിരൂപതയിലെ പ്രഗത്ഭരായ പത്തംഗ വനിതകളെ ഉൾപ്പെടുത്തിക്കൊണ്ടാ ണ് വുമൺ സെൽ രൂപീകരിച്ചിരിക്കുന്നത്.
അതിരൂപതയിലെ ഏതു യുവതിക്കും ഏതു സമയത്തും വുമൺ സെൽ അംഗങ്ങളെ ബന്ധപ്പെടാവുന്നതും അതുവഴി അവർക്ക് ആവശ്യമായ സഹായങ്ങൾ നേടിയെടുക്കാനും തുടർന്ന്, ഇടവക തലത്തിലും സ്കൂൾ തലത്തിലും പ്രത്യേകമായ അവബോധന ക്ലാസുകൾ നൽകിക്കൊണ്ട് ഈ കാലഘട്ടത്തിൽ യുവതികൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ അവരെ സഹായിക്കുക എന്നതാണ്
വുമൺ സെൽ ലക്ഷ്യമിടുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group