കാൽവരി : യാത്ര 2021 മാർച്ച് 21

ഈ തപസ്സുകാലം ദിവസങ്ങളിൽ നമ്മളെല്ലാവരും കുരിശിന്റെ വഴിനടത്തി നമ്മുടെ പാപപരിഹാരത്തിനായി പ്രാർത്ഥിക്കുന്ന വരാണ്. കെസിവൈഎം തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ വായാട്ടുപറമ്പ് ഫെറോനയുടെ ആതിഥേയത്തിൽ മാർച്ച് 21 ഞായറാഴ്ച ഉച്ചയ്ക്ക് 2 30 ന് ആശാൻ കവല, (വിജയപുരം)നിന്നും പാലക്കയംതട്ട് കുരിശടിയിലേക്ക് കാൽവരി യാത്ര എന്ന പേരിൽ കുരിശിന്റെ വഴി നടത്തുന്നു.
കൈകാലുകൾ പച്ചിരുമ്പ്ന്റെ ആണികൾ തറക്കപ്പെട്ട് ആകാശത്തിനും ഭൂമിക്കുമിടയിൽ ചോരയൊലിപ്പിച്ച് തൂങ്ങികിടക്കുന്ന ദിവ്യ രക്ഷകന്റെ ചിത്രം നമ്മുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കേണ്ടഒന്നാണ് കാരണം ഈ കുരിശുമരണം ആണ് ക്രൈസ്തവ വിശ്വാസത്തിനു അടിസ്ഥാനം. സ്വന്തം കുരിശു എടുത്തുകൊണ്ട് ഇടറിയ കാലടികളോടെ രക്തമൊഴുകുന്ന ശരീരത്തിൽ വീഴുന്ന ചാട്ടവാറടികൾ സഹിച്ച് സഹനത്തിന്റെ കാൽവരിയിലേക്ക് നടന്ന നമ്മുടെ രക്ഷകൻ പാതകളെ പിന്തുടരുവാൻ എല്ലാ യുവജനങ്ങളെയും വായാട്ടുപറമ്പ് ഫെറോനയിലേക്ക് KCYM സ്വാഗതം ചെയ്യുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group