പ്രളയ -ദുരിത ബാധിത പ്രദേശങ്ങളിൽ കൈത്താങ്ങുമായി കെസിവൈഎം മാനന്തവാടി രൂപത

മാനന്തവാടി: പ്രളയത്തിൽ ജീവനും ജീവിതസാഹചര്യങ്ങളും നഷ്ടപ്പെട്ട ജനതയ്ക്ക് സഹായഹസ്തവുമായി കെസിവൈഎം മാനന്തവാടി രൂപത.കാഞ്ഞിരപ്പള്ളി, പാലാ,വിജയപുരം എന്നീ രൂപതകൾക്ക് മാനന്തവാടി രൂപതയിലെ 13 മേഖലകളിൽ നിന്നുമായി സമാഹരിച്ച സാധനസാമഗ്രികളും, തുകയും അടക്കം 6 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം രൂപത പ്രതിനിധികൾ കൈമാറി. മഴക്കെടുതിയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും നാശം വിതച്ച പ്ലാപ്പള്ളി, അഴങ്ങാട്, മുണ്ടക്കയം, കൂട്ടിക്കൽ – ഏന്തയാർ എന്നീ പ്രദേശങ്ങൾ രൂപത പ്രതിനിധികളായ രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാതടത്തിൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ജനറൽ സെക്രട്ടറി ജിയോ മച്ചുക്കുഴിയിൽ, സെക്രട്ടറി ജസ്റ്റിൻ നീലംപറമ്പിൽ എന്നുവരുടെ നേതൃത്ത്വത്തിൽ സന്ദർശിക്കുകയും സഹായങ്ങൾ കൈമാറുകയും ചെയ്തത്. മാനന്തവാടി രൂപതയിലെ മേഖല ഭാരവാഹികൾ, രൂപത സെക്രട്ടേറിയറ്റ്, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group