കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ ഇന്ന് പ്രതിഷേധ ധർണ്ണ നടക്കും.
32 രൂപതകളുടെ സഹകരണത്തോടെയാണ് ഉപവാസ സമരവും പ്രതിഷേധ ധർണ്ണയും നടക്കുക.
അനിയന്ത്രിതമായ വിലക്കയറ്റം, സർക്കാരിന്റെ തെറ്റായ മദ്യനയം, തീരദേശ മേഖലയിലെ ജനങ്ങളോടു കാണിക്കുന്ന അവഗണന, മലബാർ മേഖലയിലെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പൊതുജനത്തിന്റെ ആശങ്ക പരിഹരിക്കാതെ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സർക്കാരിന്റെ നീക്കം, രാജ്യത്ത് വർധിച്ചു വരുന്ന തൊഴിലില്ലായ്മ, മതേതരത്വത്തെ തകർത്തു വർഗീയത വളർത്താനുള്ള നീക്കത്തിൽ സർക്കാർ പുലർത്തുന്ന മൗനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഉപവാസ സമരവും പ്രതിഷേധ ധർണ്ണയും.
രാവിലെ പത്തിന് തുടങ്ങുന്ന ഉപവാസ സമരത്തിൽ രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് 32 രൂപതകളിലെ യുവജനങ്ങൾ പങ്കെടുക്കുന്ന ബഹുജന പ്രതിഷേധ റാലി സെക്രട്ടറിയേറ്റ് പടിക്കൽ സമാപിക്കുമെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിയിലും സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കരയും അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group