എങ്കിൽ കേരള – കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാൻ ഒരു സുവർണ്ണാവസരം…… ഞങ്ങൾ നിങ്ങൾക്കായ് കുറഞ്ഞ ചെലവിൽ ഒരുക്കുന്നു, PSC/ UPSC പരീക്ഷകൾക്കുള്ള ഓൺലൈൻ പരിശീലനം – KCYM – My Step .
- എന്താണ് KCYM- My Step Online കോച്ചിംഗ് ?
തലശേരി അതിരൂപതയുടെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസസ്ഥാപനമായ വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൻ്റെയും, സാൻജോസ് അക്കാഡമി യുടെയും സഹകരണത്തോടെ അതിരൂപത KCYM – ന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോച്ചിംഗ് പ്രോഗ്രാമാണ് KCYM – My Step.
അടുത്ത മൂന്നു വർഷത്തിനുള്ളിൽ അതിരൂപതയുടെ കീഴിലുള്ള ഇടവകകളിൽനിന്ന് കുറഞ്ഞത് 5000 പേർക്കെങ്കിലും സർക്കാർ ജോലി നേടിക്കൊടുക്കുകയെന്നതാണ് KCYM ന്റെ ലക്ഷ്യം.
- ഏതൊക്കെ പരീക്ഷകൾക്കാണ് നിലവിൽ Online കോച്ചിംഗിലൂടെ പരിശീലനം ലഭിക്കുന്നത് ? കേരള സർക്കാറിന്റെ വിവിധ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിലേക്കുള്ള പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി അടിസ്ഥാനമാക്കിയുള്ള വിവിധ തസ്തികകളിലേക്കുള്ള മൽസര പരീക്ഷകൾ ( 10th – level + Plus two level + Degree level – Preliminary and Main ) , കേന്ദ്ര സർക്കാർ ജോലി നേടുന്നതിനുള്ള UPSC / SSC പരീക്ഷകൾക്കാണ് പരിശീലനം നൽകുന്നത്.
- ഈ പരിശീലനത്തിന്റെ പ്രധാന സവിശേഷത എന്താണ് ?
മറ്റെല്ലാ Online കോച്ചിങ് പോഗ്രാമുകളിൽനിന്നും വ്യത്യസ്തമായ പരിശീലനരീതിയാണ് KCYM – My Step -ന്റേത്. ഒരാഴ്ച ക്ലാസ് – അടുത്തെയാഴ്ച പരീക്ഷയെന്നതാണ് രീതി.
ഓരോ ആഴ്ചയിലും പഠിക്കേണ്ട സിലബസ് ആദ്യം തന്നെ നൽകുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സിലബസിനെ ആധാരമാക്കിയുള്ള സമഗ്ര പരിശീലനമാണ് നൽകുക.
കണക്ക്, ഇംഗ്ലീഷ്, മലയാളം, കറന്റ് അഫയേഴ്സ്, പൊതുവിജ്ഞാനം എന്നിവ ഉൾപ്പെടുത്തിയാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്.
ഓൺലൈനായി ഉദ്യോഗാർത്ഥികൾക്ക് അവരുടെ സമയമനുസരിച്ച് പഠിക്കാനുള്ള അവസരം ഒരുക്കുന്നു.
ഓരോ ദിവസവും 50 മാർക്കിന്റെ പരീക്ഷ 37.5 മിനിട്ട് കൊണ്ട് എഴുതണം. പരീക്ഷയിൽ 60 % മാർക്ക് കിട്ടിയാലേ അടുത്ത ദിവസത്തെ പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ.
ഏഴാമത്തെ ദിവസം പഠിച്ച ആറു ദിവസങ്ങളിലെ പാഠ്യഭാഗങ്ങളും മുൻആഴ്ചകളിലെ പാഠഭാഗവും ഉൾപ്പെടുത്തിയുള്ള 100 മാർക്കിന്റെ റിവിഷൻ ടെസ്റ്റ് ഉണ്ടാകും.
ഈ ടെസ്റ്റിൽ 90 % മാർക്ക് ലഭ്യമായാൽ മാത്രമേ അടുത്ത ആഴ്ചയിലെ പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ.
എല്ലാ രണ്ടാഴ്ചകൾക്കും ശേഷം100 മാർക്കിന്റെ രണ്ട് റിവിഷൻ ടെസ്റ്റുകളുണ്ടാകും.
മാസാവസാനം ആ മാസത്തെ മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തി Monthly Revision Test ഉണ്ടാകും. ഈ ടെസ്റ്റിൽ 90 % മാർക്ക് കിട്ടിയാലേ അടുത്ത മാസത്തെ പരീക്ഷപരിശീലനത്തിേലക്ക് പ്രവേശിക്കാൻ പറ്റുകയുള്ളു. തൊട്ടടുത്ത മാസം Daily Test നും Weekly Test നും പുറമെ മാസാവസാനം രണ്ട് പരീക്ഷകളുമുണ്ടാകും.
ഒന്നാമത്തെ പരീക്ഷ ആ മാസത്തെ റിവിഷൻ ടെസ്റ്റും, രണ്ടാമത്തെ പരീക്ഷ ഈ രണ്ട് മാസത്തെ മൊത്തത്തിലുള്ള റിവിഷൻ ടെസ്റ്റും. ഈ മാതൃക വർഷാവസാനംവരെ തുടരും .
- ഈ പരീക്ഷകളിൽ നിശ്ചിത മാർക്ക് ലഭിച്ചില്ലെങ്കിൽ എന്ത് ചെയ്യും ? പരീക്ഷയിൽ നിശ്ചിത മാർക്ക് ലഭിച്ചില്ലെങ്കിൽ വീണ്ടും എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാനുള്ള അവസരമുണ്ട്. എല്ലാ പരീക്ഷകളുടെയും ഉത്തരവും വിശദീകരണവും ഏതുസമയത്തും വിദ്യാർത്ഥിക്ക് വെബ്സൈറ്റിലൂടെ ലഭ്യമാണ്.
- KCYM – My Step – ന്റെ പരിശീലന രീതി ?
വിദ്യാർത്ഥികൾക്ക് നെറ്റ് വർക്കുള്ള സ്മാർട്ട് ഫോൺ, ലാപ്ടോപ്പ് ഉപയോഗിച്ച് പരീക്ഷാപരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്.
ഓരോ 40 വിദ്യാർത്ഥികളെയും ഓരോ ബാച്ചായി തിരിക്കുന്നു. ഓരോ ബാച്ചിലെയും വിദ്യാർത്ഥികളുടെ പഠന നിലവാരം വിലയിരുത്താനും മെച്ചപ്പെടുത്തുന്നതിനും സംശയങ്ങൾ പരിഹരിക്കുന്നതിനും ഒരു അധ്യാപകന് ചുമതല നൽകിയിരിക്കുന്നു.
- ആർക്കൊക്കെ ഈ പരിശീലനത്തിൽ പങ്കെടുക്കാം ?
18 മുതൽ 36 വയസ്സുവരെ പ്രായപരിധിയിലുള്ള
പത്താം ക്ലാസ്സ്, പ്ലസ്ടു, ഡിഗ്രി പൂർത്തിയായ ആർക്കും ഈ പരീക്ഷാ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. പ്ലസ് വൺ, ഡിഗ്രി തുടങ്ങുമ്പോൾതന്നെ മൽസര പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിക്കേണ്ടതാണ്. ചെറിയ പ്രായത്തിൽതന്നെ ജോലി ലഭിക്കാനും, ഉയർന്ന തസ്തികളിൽ പ്രൊമോഷൻ ലഭിക്കുന്നതിനും നേരത്തേയുള്ള പരിശീലനം സഹായകരമാവും.
- ഈ പരിശീലന കാലാവധി എത്ര വർഷമാണ് ? രണ്ടു വർഷമാണ് പരിശീലന കാലാവധി.
ഒരു വർഷം കൊണ്ടുതന്നെ പാഠഭാഗം തീർത്ത് വിദ്യാർത്ഥികളെ പരീക്ഷകൾക്ക് തയ്യാറാക്കുകയെന്നതാണ് ഓൺലൈൻ പരിശീലനത്തിന്റെ ലക്ഷ്യം. രണ്ടാമത്തെ വർഷം മുതൽ 100 മാർക്കിന്റെ ദിവസേനയുള്ള റിവിഷൻ ടെസ്റ്റ് ഉണ്ടാകും. മിടുക്കരായ വിദ്യാർത്ഥികൾക്ക് ഒരു വർഷം കൊണ്ടുതന്നെ പരീക്ഷാ പരിശീലനം പൂർത്തിയാക്കാൻ സാധിക്കും. രണ്ട് വർഷത്തെ കാലയളവുകൊണ്ട് ഏതൊരു വിദ്യാർത്ഥിക്കും പരീക്ഷാ പരിശീലനത്തിലൂടെ സർക്കാർ ജോലി നേടാൻ സാധിക്കും. - പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ഫീസ് എത്രയാണ് ?
രണ്ട് വർഷത്തേക്ക് 2499 /- രൂപയാണ് ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് 1999/- രൂപ മാത്രം ഫീസായി അടച്ചാൽ മതി.
- പരിശീലന പ്രോഗ്രാമിൽ എപ്രകാരം ചേരാം ?
താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിൽ രജിസ്ട്രേഷൻ ഫീസ് (Rs.1999/-) അടച്ചതിന് ശേഷം KCYM തലശ്ശേരി ഓഫീസിന്റെ 8281517660 എന്ന നമ്പറിൽ വിളിച്ചറിയിക്കുക.
Bank Details
SANJOSE EDUCATION & CHARITABLE TRUST
A/c No. 008903 982871 195001
IFSC CSBK0000089
BRANCH- CATHOLIC SYRIAN BANK -THALASSERY
ഫീസ് അടച്ചതിനുശേഷം Bank Details Screenshot എടുത്ത് 9400062918 എന്ന WhatsApp നമ്പറിൽ അയച്ചു തരിക.
തുടർന്ന് ഇതോടൊപ്പം കൊടുത്തിരിക്കുന്ന Google Form പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.
ഗൂഗിൾ ഫോം സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ KCYM – ന്റെ ഓഫീസിൽ നിന്ന് നിങ്ങൾക്കുള്ള Password & User Id അയച്ചുതരുന്നതാണ്.
ഈ User Id & Password സൂക്ഷിച്ചുവെയ്ക്കേണ്ടതാണ്.
KCYM – My Step – ന്റെ പരിശീലനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
9400 062 918
8281 517 660
8281 750 777
കെ.സി.വൈ.എം തലശ്ശേരി അതിരൂപത
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group