കെസിവൈഎം മുഖ്യമന്ത്രിക്ക് കത്തയച്ചു.

ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കുന്നതിന് നിയോഗിച്ച ജെ ബി കോശി കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഓഫീസ് സൗകര്യവും ഉദ്യോഗസ്ഥരുടെ നിയമനവും വൈകുന്നതിൽ പ്രതിഷേധിച്ച് കെസിവൈഎം സംസ്ഥാന സമിതി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു .ന്യൂനപക്ഷ വിഭാഗങ്ങളെ കുറിച്ച് പഠിക്കുവാൻ ജെ ബി കോശി കമ്മീഷനെ നിയോഗിച്ചത് അഭിനന്ദനാർഹമാണ് എങ്കിലും തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല പരാതികൾ സ്വീകരിക്കുവാൻ തയ്യാറാക്കിയ ഇമെയിൽ ഐഡി മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. പ്രവർത്തന ഫണ്ട് അനുവദിക്കാത്തതിൽ ഒരു വർഷത്തേക്ക് നിയോഗിച്ച കോശി കമ്മീഷൻ സിറ്റിംഗ് പഠനവും തുടങ്ങാൻ ആകാതെ ആറു മാസം പിന്നിടുന്നു ഇത് സംബന്ധിച്ച അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെസിവൈഎം കത്തയച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group