കെസിവൈഎം സംസ്ഥാന കലോത്സവത്തിന്റെ വിളംബര ഘോഷയാത്ര ഇന്ന്. വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന അങ്കണത്തിലാണ് കലോത്സവം നടക്കുന്നത്. കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന റാലി ഇടുക്കി രൂപത വികാരി ജനറൽ മോൺ. ജോസ് പ്ലാച്ചിക്കൽ ഫ്ളാഗ് ഓഫ് ചെയ്യും. ജോയി വെട്ടിക്കുഴി സന്ദേശം നൽകും. റാലിയിൽ പങ്കെടുക്കാൻ എത്തുന്നവർ കട്ടപ്പന മുൻസിപ്പൽ സ്റ്റേഡിയത്തിൽ ആളുകളെ ഇറക്കിയതിനു ശേഷം ഓസാനം സ്കൂൾ ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. 4.30 ന് വെള്ളയാംകുടിയിൽ ക്രമീകരിച്ചിരിക്കുന്ന പ്രധാന വേദിയിൽ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിൽ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം കെസിബിസി യുവജന കമ്മീഷൻ ചെയർമാൻ മാർ ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥി ആയിരിക്കും. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ആമുഖപ്രഭാഷണം നടത്തും. പൊന്നൻ പെരിങ്ങോടൻ ടീമിന്റെ താളവിസ്മയ ഫ്യൂഷൻ അരങ്ങേറും.
32 രൂപതകളിൽ നിന്നായി ആയിരക്കണക്കിന് കലാകാരന്മാർ അണിനിരക്കുന്ന കലോത്സവം അഞ്ചു സ്റ്റേജുകളിലായിട്ടാണ് നടക്കുന്നത്. കവിതാരചന, കാർട്ടൂൺ, വാർത്താരചന, മുദ്രാവാക്യരചന, ഡിജിറ്റൽ പോസ്റ്റർ മേക്കിംഗ്, ട്രോൾ മേക്കിംഗ്, ഉപന്യാസം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. ഇന്നും നാളെയുമായി അഞ്ചു വേദികളിലായി ലളിതഗാനം, പ്രസംഗം, ഡിബേറ്റ്, മോണോ ആക്ട്, മിമിക്രി, സ്പോട്ട് കൊറിയോ, ക്വിസ്, നാടൻ പാട്ട്, ഗാനമേള, പരിചമുട്ട്, തെരുവു നാടകം, ഫോട്ടോഗ്രാഫി തുടങ്ങിയ മത്സരങ്ങൾ അരങ്ങേറും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group