തീരദേശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെസിവൈഎം സംസ്ഥാന അർധ വാർഷിക സെനറ്റ് സമ്മേളനം

തീരദേശ ജനതയുടെ ജീവതപ്രശ്നങ്ങൾക്കുനേരേ മുഖം തിരിക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരേ തിരുവനന്തപുരം ലത്തീൻ അതിരൂപതയും തീരദേശ ജനതയും നടത്തുന്ന സമര പോരാട്ടങ്ങൾക്ക് വിജയം വരെ പിന്തുണ പ്രഖ്യാപിച്ച് കെസിവൈഎം സംസ്ഥാന അർധ വാർഷിക സെനറ്റ് സമ്മേളനം. ഭീതിയുടെ മുനമ്പായിരിക്കുന്ന തീരദേശജനതയുടെ ആശങ്കകൾ പരിഹരിച്ച്, വർഷങ്ങളായി തുടർന്നു വരുന്ന അവഗണന ഒഴിവാക്കി ജനതയുടെ ജീവിതം സുസ്ഥിരമാക്കാൻ സർക്കാർ സംവിധാനങ്ങൾ തയാറാകണമെന്ന് സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

കെസിവൈഎം കാഞ്ഞിരപ്പള്ളി രൂപതയുടെ ആതിഥേയത്വത്തിൽ അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്ന സമ്മേളനം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ സ്റ്റീഫൻ തോമസ് ചാലക്കര ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ കെസിവൈഎം സംസ്ഥാന സമിതിയുടെ ഔദ്യോഗിക മുഖപത്രമായ യൗവ്വനത്തിന്റെ പുനഃപ്രകാശനം ബിഷപ്പ് മാർ ജോസ് പുളിക്കൽ നിര്‍വ്വഹിച്ചു. കെസിവൈഎം സംസ്ഥാന സമിതി ലോബി ചെയ്യുന്ന മൊബൈൽ ആപ്ലിക്കേഷന്റെ സ്വിച്ച് ഓൺ കർമ്മം ചടങ്ങിൽ മുഖ്യാതിഥിയായ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ നിർവഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ, മുൻ സംസ്ഥാന സെക്രട്ടറി റോബിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group