KCYM ന്റെ നേതൃത്വത്തിൽ സംസ്ഥാനതല വനിതാ കൺവെൻഷൻ നടത്തി.

ഇടുക്കി : യുവതികൾ സ്വയം പരിവർത്തത്തിന്റെ ചുവടുവെപ്പിന് ഊർജമെകുക എന്ന ലക്ഷ്യത്തോടെ KCYM ന്റെ നേതൃത്വത്തിൽ “ജ്വാല 2021 ” എന്ന പേരിൽ സംസ്ഥാന തല കൺവെൻഷൻ നടത്തി. ഇടുക്കി രൂപതയുടെ ആതിഥേയത്തിൽ രാജാക്കാട് ക്രിസ്തു രാജ ദേവാലയത്തിൽ വെച്ച് നടന്ന കൺവെൻഷനിൽ ഇടുക്കി രൂപത ബിഷപ്പ് അഭിവാദ്യ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. “ക്രിസ്തുദർശനത്തിത്തിൽ യുവജനങ്ങൾ വളരണമെന്നും ഉത്തമ ക്രൈസ്തവ മൂല്യങ്ങളിൽ മുന്നേറണമെന്നും “അഭിവാദ്യപിതാവ് പറഞ്ഞു. വനിതാ കൺവെൻഷനോടനുബന്ധിച്ച് വനിതകൾക്കായി ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മ പദ്ധതികളുടെ പ്രകാശനവും നടത്തപ്പെട്ടു. സ്ത്രീകളുടെ മുന്നേറ്റത്തിനും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കണമെന്ന് സമൂഹ സേവനമേഖലയിൽ പ്രശസ്തയായ മുഖ്യാധിതി അശ്വതി ജ്വാല പറഞ്ഞു . KCYM സംസ്ഥാന പ്രസിഡൻ്റ് എഡ്വേർഡ് രാജു, ഡയറക്ടർ ഫാദർ സ്റ്റീഫൻ ചാലക്കര, രാജാക്കാട് ഇടവക വികാരി ഫാദർ ജോബി വാഴയിൽ, ഇടുക്കി രൂപത ഡയറക്ടർ ഫാദർ സജി ഞവരക്കാട്,ആനിമേറ്റർ സിസ്റ്റർ റോസ് മെറിൻ,സെക്രട്ടറി റോസ് മേരി ,സിമി ഫെർണാണ്ടസ് , അലക്സ് പ്ലാമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു . പ്രായഭേദമന്യേ സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽ മികച്ച നേട്ടങ്ങള കൈവരിച്ച വനിതകളെ യോഗത്തിൽ ആദരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group