കോവിഡ്‌ കാലത്ത്‌ കാരുണ്യ സ്പർശവുമായി കെസിവൈഎം

കരിമ്പൻ: കോവിഡ്‌മഹാമാരിയുടെ കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് കാരുണ്യത്തിന്റെ കൈത്താങ്ങായി കെസിവൈഎം ഇടുക്കി രൂപത.
24 മണിക്കൂറും പ്രവർത്തിക്കുന്ന കോവി‍ഡ് ഹെൽപ് ഡസ്ക് കരിമ്പനിൽ പ്രവർത്തനമാരംഭിച്ചു. രോ​ഗികൾക്ക് ആശുപത്രിയിൽ പോകുന്നതിനും
രോ​ഗമുക്തരാകുന്നവരെ ഭവനങ്ങളിൽ എത്തിക്കുന്നതിനുമായി പ്രത്യേക വാഹനങ്ങൾ ക്രമീകരിച്ചു. രക്തം ആവശ്യമുള്ളവർക്കായി രക്തദാന സേന രൂപികരിച്ചു.രക്തം ആവശ്യമുള്ളവര്‍ക്കായി രക്തദാന സേന രൂപീകരിച്ചു. വാക്സിന്‍ രജിന്‍ട്രേഷന് ആളുകളെ സഹായിക്കുന്നതിനായി യുണിറ്റുതലത്തില്‍ ആളുകളെ ക്രമീകരിച്ചു. അടിയന്തര സഹായവുമായി നൂറിലധികം വീടുകളില്‍ ഭക്ഷണകിറ്റുകള്‍ എത്തിച്ചു നല്‍കി. കോവിഡ്‌ ബാധിച്ചു മരി ക്കുന്നവരെ അര്‍ഹിക്കുന്ന ആദരവോടെ സംസ്കാര ശുശ്രൂഷകൾ നടത്തുന്നതിനായി 60 പേരടങ്ങുന്ന ടീം പ്രവര്‍ത്തിച്ചു വരുന്നു.
ഇതിനോടകം 54 മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ ഇവര്‍ നേതൃ ത്വംനല്‍കി. ഉദാരമനസ്‌കരായ ആളുകളു ടെ സഹായം യുവജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്ന്‌ ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലി ക്കുന്നേല്‍ പറഞ്ഞു. രൂപത ഡയറക്ടർ ഫാ.മാത്യു ഞവരക്കാട്ട്, പ്രസിഡന്റ്‌ അലകസ്‌ തോമസ്‌ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group