KCYM: പുതിയ സംസ്ഥാന സാരഥികൾ സ്ഥാനമേറ്റു

 2021-22 പ്രവർത്തന വർഷത്തേക്കുള്ള കേരള കാത്തലിക് യൂത്ത് മൂവ്മെന്റ്(KCYM) സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. ഇക്കൊല്ലത്തെ കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എഡ്വേർഡ് രാജു തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം കൊല്ലം രൂപതാംഗമാണ്. സംസ്ഥാന സിൻഡിക്കേറ്റ് അംഗം, സെനറ്റ് അംഗം, കൊല്ലം രൂപത പ്രസിഡന്റ് എന്നീ നിലകളിലും എഡ്വേർഡ് മികവ് തെളിയിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഷിജോ മാത്യു ഇടയാടിയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇവരോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പാറശ്ശാല രൂപതാംഗം ആയ അഗസ്റ്റിൻ ജോൺ, തിരുവനന്തപുരം അതിരൂപതാംഗമായ റോഷ്ന മറിയം ഈപ്പൻ എന്നിവരും, സെക്രട്ടറിമാരായി മാനന്തവാടി രൂപതാംഗം റോസ് മേരി തേറുകാട്ടിൽ, വിജയപുരം രൂപതാംഗം ഡെനിയ സിസി ജയൻ, തിരുവനന്തപുരം രൂപതാംഗം സിമി ഫെർണാണ്ടസ് പത്തനംതിട്ട രൂപതാംഗം അജോ തോമസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരി രൂപതാംഗം ആയ എബിൻ കൂമ്പുക്കൽ ആണ് കെസിവൈഎമ്മിന്റെ പുതിയ സംസ്ഥാന ട്രഷറർ. പാലാരിവട്ടം പിഒസിയിൽ കേരളത്തിലെ 32 രൂപത പ്രതിനിധികൾ പങ്കെടുത്ത 43 ആമത് സെനറ്റിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group