കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ശീതകാല സമ്മേളനം ഇന്ന് മുതൽ

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ശീതകാല സമ്മേളനം ഇന്ന് മുതൽ ആറു വരെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയിൽ നടക്കും. കേരള കാത്തലിക് കൗൺസിൽ- കെസിബിസി സംയുക്തയോഗം ഇന്ന് രാവിലെ 11ന് കെസിബിസി പ്രസിഡൻ്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ബിഷപ്പ് അലക്‌സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാർ സമ്മേളനത്തിൽ പങ്കെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group