ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കു സ്നേഹാദരവുകളും പ്രണാമവും അർപ്പിച്ചു കേരള കത്തോലിക്കാസഭ. പാലാരിവട്ടം പിഒസിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കെസിബിസി വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട ബിഷപ്പുമായ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
അടിസ്ഥാനപരമായി സഭ ഐക്യത്തിൽ മുന്നേറണമെന്നും വിഭാഗീയതകൾ ഇല്ലാതാകണമെന്നും നിരന്തരം ഓർമിപ്പിച്ച അജപാലകനായ ദൈവശാസ്ത്രജ്ഞനാണു ബനഡിക്ട് പതിനാറാമൻ പാപ്പയെന്ന് അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ചിന്തകളും വാക്കുകളും തന്റെ സവിശേഷമായ ശുശ്രൂഷാ ജീവിതവുമായി ഒത്തുപോകുന്നതായിരുന്നുവെന്നും മാർ കണ്ണൂക്കാടൻ പറഞ്ഞു.
ബനഡിക്ട് പാപ്പയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്നു പ്രാർത്ഥനയും ഉണ്ടായിരുന്നു. ആർച്ച്ബിഷപ് കുര്യാക്കോസ് മാർ തിയോഫിലസ്, ജസ്റ്റീസ് സി.കെ. അബ്ദുൾ റഹീം, പ്രഫ. കെ.വി. തോമസ്, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഡോ. ജോർജ് തയ്യിൽ, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. ടോണി കോഴിമണ്ണിൽ, ഡോ. എം.സി. ദിലീപ്കുമാർ, റവ.ഡോ. സ്റ്റാൻലി മാതിരപ്പിള്ളി എന്നിവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group