കോട്ടയം : കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാതൃ – ശിശു – സൗഹൃദ ആശുപത്രി അംഗീകാരം കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസിന് ലഭിച്ചു.
കേരള സര്‍ക്കാരും നാഷണല്‍ ഹെല്‍ത്ത് മിഷന് കേരളയും (എന്‍എച്ച്എം കേരള ), കേരള ആരോഗ്യ സര്‍വകലാശാലയും സംയുക്തമായി നല്കുന്ന അംഗീകാരമാണ് മാതൃ – ശിശു – സൗഹൃദ ആശുപത്രി (മദര്‍ ആൻഡ് ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ് – എംബിഎഫ്എച്ച്ഐ). ഈ സ്ഥാപനങ്ങളുടെ നൂറ്റിമുപ്പതോളം തരത്തിലുള്ള പരിശോധനകള്‍ക്കും അവലോകനങ്ങൾക്കും ശേഷം നല്‍കുന്നതാണ് അംഗീകാരം.
95.8 എന്ന സ്കോര്‍ നേടിയാണ് കാരിത്താസ് ഹോസ്പിറ്റല്‍ അംഗീകാരം നേടിയത്. കാരിത്താസ് ആശുപത്രി ശിശുരോഗ ചികിത്സാവിഭാഗം മേധാവി ഡോ.സുനു ജോണായിരുന്നു പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസര്‍. കാരിത്താസ് ആശുപത്രി ശിശുരോഗ ചികിത്സാ വിഭാഗം, ക്വാളിറ്റി ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ സംയുക്തമായുള്ള പ്രയത്നഫലമായിട്ടാണ് കാരിത്താസ് ആശുപത്രിക്കു അംഗീകാരം ലഭിച്ചത്. ഏറ്റവും മികച്ച ചികിത്സാ, ചികിത്സ സൗകര്യങ്ങള്‍, പേഷ്യന്റ് സ്റ്റാഫ് എഡ്യൂക്കേഷന്‍ എന്നിവയാണ് കാരിത്താസ് ആശുപത്രിയെ നേട്ടത്തിന് അര്‍ഹമാക്കിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group