കൊച്ചി: അവശ്യ വസ്തുക്കളുടെ വിലക്കയറ്റo രൂക്ഷമാകുമ്പോഴും വിപണിയിൽ ഇടപെടാതെ മുഖം തിരിച്ച് കേരള സർക്കാർ. ഈ സ്ഥിതി തുടർന്നാൽ ഓണക്കാലത്ത് വിലക്കയറ്റം തീവ്രമാകുമെന്നാണ് സൂചന.
ഒന്നര മാസത്തിനിടെ പൊതു വിപണിയിൽ വിലക്കയറ്റം അതിരൂക്ഷമായിട്ടും ഇടപെടാതെ മൗനം പാലിക്കുകയാണ് സർക്കാർ. വിലക്കയറ്റം പിടിച്ചു നിർത്തുമെന്നും വിപണിയിൽ ഇടപെടൽ നടത്തുമെന്നുള്ള സർക്കാർ പ്രഖ്യാപനം പാഴായിരിക്കുകയാണ്.
കുറഞ്ഞ വിലയിൽ പച്ചക്കറികൾ എത്തിക്കുമെന്ന ഹോർട്ടി കോർപിന്റെ പ്രഖ്യാപനവും പ്രാഥമിക ചർച്ചകളിൽ മാത്രം ഒതുങ്ങിയിരിക്കുന്നു. പച്ചക്കറികൾക്കും പലവ്യഞ്ജനത്തിനും ദിവസവും വില ഉയരുമ്പോൾ ചില്ലറ വിപണിയിൽ അഞ്ച് മുതൽ 10 രൂപ വരെയാണ് വില കൂട്ടി വിൽക്കുന്നത്. സൂപ്പർ മാർക്കറ്റുകളിലും മാളുകളിലും ചില ഇനങ്ങൾക്ക് 10, 12 രൂപ കൂട്ടിയാണ് വിൽപന നടത്തുന്നതെന്നും പരാതികൾ ഉയരുന്നുണ്ട്. അരി വിലയിലും നേരിയ വർദ്ധനവാണുള്ളത്. തക്കാളി, ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പയർ, ബീൻസ് തുടങ്ങിയവയുടെ വില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group