ഇരുപത് അഭിഭാഷകര്‍ക്ക് സീനിയര്‍ പദവി നല്‍കി കേരള ഹൈക്കോടതി

കേരള ഹൈക്കോടതി 20 അഭിഭാഷകർക്ക് മുതിർന്ന അഭിഭാഷകർ എന്ന പദവി നല്‍കി.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, എജെ ദേശായി, കേരള ഹൈക്കോടതി ജഡ്ജിമാർ എന്നിവർ ചേർന്ന് , 2024 മാർച്ച്‌ 06 ന് നടന്ന ഫുള്‍ കോർട്ട് മീറ്റിംഗിനെ തുടർന്നാണ് വിജ്ഞാപനം വന്നത്.

വി രാജേന്ദ്രൻ, ശാസ്തമംഗലം എസ് അജിത് കുമാർ, മായൻ കുട്ടി കെ.ഐ, ഹരീന്ദ്രനാഥ് ബിജി, എൻ രഘുരാജ്, ബെന്നി പി തോമസ്, ആർ ലക്ഷ്മി നാരായണൻ, ബെന്നി ഗർവാസിസ്, എല്‍വിൻ പീറ്റർ പി.ജെ, ശ്യാം പദ്മൻ,
അനില്‍ സേവ്യർ, എ. കുമാർ, അനില്‍ ഡി നായർ, ശ്രീകുമാർ പി,
സനല്‍ കുമാർ, പി ബി കൃഷ്ണൻ, സന്തോഷ് മാത്യു, പി ദീപക്, ഹരിരാജ് എം.ആർ, ധന്യ പി അശോകൻ എന്നിവർക്കാണ് മുതിർന്ന പദവി ലഭിച്ചത്.

പുതിയ മുതിർന്ന അഭിഭാഷകരില്‍ ഒരാള്‍ സ്ത്രീയാണ്. ഇതോടെ കേരള ഹൈക്കോടതിയിലെ മൊത്തം വനിതാ മുതിർന്ന അഭിഭാഷകരുടെ എണ്ണം മൂന്നായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group