കേരളത്തിൽ പനിബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. പ്രതിദിനം പതിനായിരത്തിലേറെ പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നത്.
മിക്ക സർക്കാർ ആശുപത്രികളിലും പനിബാധിതരെ കൊണ്ട് നിറഞ്ഞ അവസ്ഥയാണ്.
വൈറൽ പനിക്കും ഡെങ്കിപ്പനിക്കുമൊപ്പം കോവിഡ് ബാധിതരുടെ എണ്ണത്തിലും നേരിയ വർധനവുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നും മുൻകരുതൽ സ്വീകരിച്ചെന്നും ആരോഗ്യവകുപ്പ് പറയുന്നു.
മൂന്ന് ദിവസത്തിനിടെ മുപ്പതിനായിരത്തിലേറെ പേർ പനിക്ക് ചികിത്സതേടി സർക്കാർ ആശുപത്രിയിലെത്തി. ഏറ്റവും അധികം രോഗികൾ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ ആണ്. ജൂൺ, ജൂലൈ മാസങ്ങളിൽ പനി ബാധിതരുടെ എണ്ണം കൂടുന്നതു പോലെയാണ് വർഷാവസാനവും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത്. കാലവസ്ഥ വ്യതിയാനവും വിട്ടുവിട്ടു പെയ്യുന്ന മഴയും പനി കൂടാൻ കാരണമായെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group