കേരള മാർച്ച് ഫോർ ലൈഫ് ജീവ സംരക്ഷണ സന്ദേശ യാത്ര നാളെ മുതൽ

ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിന്റെ മുന്നോടിയായി കെ സി ബി സി പ്രോലൈഫ് സമിതി നടത്തുന്ന കേരള മാർച്ച് ഫോർ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്ര കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും നാളെ ആരംഭിക്കും.

പടന്നക്കാട് ഗുഡ് ഷെപ്പേർഡു് ചർച്ചിൽ വച്ച്‌ നടക്കുന്ന പൊതുസമ്മേളനത്തിൽ കെ സി ബി സി പ്രോലൈഫ് സമിതിയുടെയും ഫാമിലി കമ്മീഷന്റെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആൻറണി മുല്ലശ്ശേരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വെച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാoപ്ലാനി യാത്ര ഉദ്ഘാടനം ചെയ്യും.

കണ്ണൂർ രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. കെ സി ബി സി പ്രോലൈഫ് സമിതിയുടെ ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ് കതിർപ്പറമ്പിൽ,തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺസഞ്ഞൂർ ഫാ. മാത്യു ഇളം തുരുത്തി പടവിൽ,,കെ സി ബി സി പ്രൊലൈഫ് സമിതി പ്രസിഡൻറ് ശ്രീ ജോൺസൺ ചൂരപ്പറമ്പിൽ ,ജനറൽ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടൻ,ആനിമേറ്റർമാരായ സാബു ജോസ്, ജോർജ് എഫ് സേവ്യാർ, സിസ്റ്റർ മേരി ജോർജ്, കണ്ണൂർ രൂപത കാഞ്ഞങ്ങാട് ഫൊറോന വികാരി പറവറൽ ഫാദർ ആൻസിൽ പീറ്റർ, തലശ്ശേരി അതിരൂപത കാഞ്ഞങ്ങാട് ഫൊറോനാ വികാരി ട്രവറൽ ഫാദർ ജോർജ് കളപ്പുര,കണ്ണൂർ രൂപത ഫാദർ പീറ്റർ കനിഷ് ,തലശ്ശേരി അതിരൂപതൈഫ് ഡയറക്ടർ റവറൽ ഫാദർ ജോബി കോ വാട്ട്,റവറൽ സിസ്റ്റർ ജോസ് കൈമ പറമ്പിൽ,ആൻറണി പത്രോസ്, മാർട്ടിൻ ന്യൂനസ്എന്നിവർ സംസാരിക്കും. ജോയ്സ് മുക്കുടം അവതരിപ്പിക്കുന്ന പ്രോലൈഫ് മാജിക് ഷോയും ഉണ്ടായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group