കൊച്ചി :കാലവർഷം തീവ്രമായതിനു പിന്നാലെ മഴക്കെടുതിയും രൂക്ഷമാകുന്നു. രണ്ടു ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മണ്ണിടിഞ്ഞും മരം വീണും ഒഴുക്കിൽപ്പെട്ടും നിരവധിയിടങ്ങളിൽ അപകടങ്ങളുണ്ടായി. ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധം തകരാറിലായി.
വീടുകളിൽ വെള്ളം കയറി. നിരവധി വീടുകൾ തകർന്നു. ഇന്നും നാളെയും മഴ അതിശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
മഴ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. എല്ലാ ജില്ലകളിലും കണ്ട്രോൾ റൂമുകൾ തുറന്നു. കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. എന്തും നേരിടാൻ സർക്കാർ പൂർണസജ്ജമാണെന്ന് യോഗത്തിനു ശേഷം മന്ത്രി അറിയിച്ചു. ജില്ലാ കളക്ടർമാർ, ആർഡിഒ, തഹസിൽദാർമാർ തുടങ്ങിയ ഉദ്യോഗസ്ഥർ ഓണ്‍ലൈനായി യോഗത്തിൽ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group