കേരളം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാൻ മാർച്ച് 31-നകം ഒറ്റത്തവണ പ്രത്യേക പാക്കേജ് അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. വിശാലമനസ്സോടെ വിഷയത്തെ സമീപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആദ്യം എതിർപ്പുന്നയിച്ചെങ്കിലും ബുധനാഴ്ച രാവിലെ പത്തരയോടെ തീരുമാനമറിയിക്കാമെന്ന് കേന്ദ്ര സർക്കാരിനായി അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എൻ. വെങ്കിട്ടരാമൻ പറഞ്ഞു.
ഏപ്രില്‍ ഒന്നിനു അടിയന്തരസഹായമായി 5,000 കോടി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും അടുത്ത 10 ദിവസത്തെ പ്രതിസന്ധിയാണ് കണക്കിലെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി നിർദേശം കോടതി തള്ളി.
അവകാശപ്പെട്ട കേന്ദ്രഫണ്ടുകള്‍ അനുവദിക്കണമെന്ന ഹർജിയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന സംസ്ഥാനത്തിന്റെ അഭ്യർത്ഥന പരിഗണിച്ച കോടതി ബുധനാഴ്ച വാദംകേള്‍ക്കാമെന്നും അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m