തിരുവല്ല അതിരൂപതയുടെ ശതാബ്ദിയോടനുബന്ധിച്ച് വൃക്കരോഗികൾക്ക് 300 രൂപ നിരക്കിൽ ഡയാലിസിസ്

മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ തിരുവല്ല അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 300 രൂപ നിരക്കിൽ വൃക്ക രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊടുക്കുവാൻ ഒരുങ്ങുന്നു.

പുഷ്പഗിരി മെഡിക്കൽ കോളേജും കർദ്ദിനാൾ ക്ളീമിസ് ഫൗണ്ടേഷനും ചേർന്നാണ് “വൃക്ക രോഗികൾക്ക് ഒപ്പം’ എന്ന പേരിൽ ഈ കാരുണ്യ പദ്ധതി ആവിഷ്കരിക്കുന്നത്.

പ്രാഗത്ഭ്യരായ ഡോക്ടർമാർ നൽകുന്ന ബോധവത്കരണ പരിപാടികൾ, ക്രമീകൃത ആഹാരത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും അറിവ് നൽകുന്ന ലഖുലേഖകൾ, രോഗനിർണയ ക്യാമ്പുകൾ, സൗജന്യ ചികിത്സകൾ തുടങ്ങിയവ ഈ പദ്ധതിയുടെ പ്രത്യേകതകളാണ്.

അതിരൂപതയുടെ നവതി മുതൽ ശതാബ്ദി വരെ പത്ത് വർഷം നീണ്ടു നിൽക്കുന്ന ഈ സഹായ പദ്ധതി കർദ്ദിനാൾ ക്ളീമിസ് കാതോലിക്ക ബാവയുടെ പേരിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ 1400 ഓളം രൂപ ചിലവ് വരുന്ന ഡയാലിസിസ് ചികിത്സ 300 രൂപ നിരക്കിൽ നൽകുന്നത് നിർധന വൃക്ക രോഗികൾക്ക് സഹായമാകുമെന്ന് പുഷ്പഗിരി മെഡിസിറ്റി ഡയറക്ടർ ഫാ.തോമസ് പരിയാരത്തു പറഞ്ഞു.

ഈ പദ്ധതിയിൽ അംഗമാകുവാൻ 9072525107 എന്ന നമ്പറിൽ ബന്ധപ്പെടുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group