വൈദികന്‍ കൊല്ലപ്പെട്ടു: പ്രതി വൈദികന്‍ അഭയം നല്‍കിയ അഭയാർത്ഥി എന്ന് റിപ്പോർട്ട്.

ഫ്രാന്‍സ് :കത്തോലിക്കാ പുരോഹിതൻ ഫ്രാന്‍സിൽ കൊല്ലപ്പെട്ടു.മോണ്ട്ഫോര്‍ട്ട്‌ മിഷ്ണറീസ് സഭയുടെ ഫ്രഞ്ച് പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായ ഫാ. ഒലിവിയര്‍ മെയ്റെയാണ് കൊല്ലപ്പെട്ടത്. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.രാജ്യത്തെ കത്തോലിക്ക സമൂഹത്തിന് മുഴുവന്‍ പിന്തുണയും പ്രഖ്യാപിക്കുകയാണെന്നും വൈദികന്‍ കൊല്ലപ്പെട്ട വെന്‍ഡീയിലേക്ക് താന്‍ പോയിക്കൊണ്ടിരിക്കുകയാണെന്നാണ് ആഭ്യന്തരമന്ത്രി ട്വീറ്റ് ചെയ്തു.ഫ്രാന്‍സിലെ ലുക്കോണ്‍ രൂപതയില്‍ ഉള്‍പ്പെടുന്ന വെന്‍ഡിയിലെ സെയിന്റ്-ലോറന്റ്-സുര്‍-സെവ്രെ ഇടവകയില്‍വെച്ചാണ് ഫാ. ഒലിവിയര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.എന്നാൽ കഴിഞ്ഞ വര്‍ഷം നടന്ന പ്രസിദ്ധമായ നാന്റെസ് കത്തീഡ്രലില്‍ ഉണ്ടായ തീപിടുത്തത്തില്‍ സംശയിക്കപ്പെടുന്ന റുവാണ്ടന്‍ സ്വദേശിയും നാല്‍പ്പതുകാരനുമായ അബായിസെനഗാ തന്നെയാണ് ഫാ. ഒലിവിയറിന്റെ കൊലപാതകിയെന്ന്‍ സംശയിക്കപ്പെടുന്നത്. ഇയാള്‍ പോലീസിനു കീഴടങ്ങി എന്നും ചില റിപ്പോർട്ടുകളുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group