കൊച്ചി : മതവിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ ക്രൂശിക്കാന്‍ ആരെയും അനുവദിക്കരുതെന്നും ക്രൈസ്തവര്‍ക്കു നേരേ രാജ്യത്തുടനീളം അരങ്ങേറുന്ന ആക്രമണങ്ങള്‍ മതേതര ഇന്ത്യയെ മുറിപ്പെടുത്തുന്നതാണെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍.സംഭവത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്ക്രിയത്വമവസാനിപ്പിച്ച് അടിയന്തര സമാധാന നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍, കൊണ്ടഗാവ് ആദിവാസി ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിന് തുടങ്ങിയ ആക്രമണങ്ങള്‍ തുടരുകയാണെന്നും ഒക്ടോബറില്‍ റൂര്‍ക്കിയിലെ സോളനിപുരത്ത് പള്ളി തകര്‍ത്തതിന്റെ തുടര്‍ച്ചയാണ് നാരായണ്‍പുര്‍ ബംഗ്ലാപ്പാറയില്‍ സേക്രഡ് ഹാര്‍ട്ട് പള്ളി സായുധരായെത്തിയവര് ആക്രമിച്ച് തിരുസ്വരൂപങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന് ഭരണഘടന ഉറപ്പേകുന്ന സംരക്ഷണം ലഭ്യമാക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group