ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക്
കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു.
മേപ്പാടി സെന്റ് ജോസഫ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ. ടി. സിദ്ധിഖ് വിതരണ ഉത്ഘാടനം നടത്തി.
കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സർവീസസ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ശ്രേയസ് സുൽത്താൻ ബത്തേരി, ജീവന കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിൽ ആണ് ജില്ലയിൽ കത്തോലിക്ക സഭ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്.
സീഡ്സ് എന്ന ഏജൻസിയുമായി സഹകരിച്ച് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 133 കുടുബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. 9000 രൂപയോളം വില വരുന്ന കിറ്റിൽ കിടക്ക, ബെഡ് ഷീറ്റ്, തലയിണ, പാത്രങ്ങൾ, ബക്കറ്റുകൾ, കുക്കർ, ഗ്ലാസ്, പ്ലേറ്റ്, കൊതുക് വല, സോളാർ ടോർച്, ടൂത്ത് ബ്രഷ്, ബാത്ത് സോപ്പ്, വാഷിംഗ് പൗഡർ എന്നിവ അടങ്ങിയിട്ടുണ്ട്.
കിറ്റ് വിതരണത്തിന് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് അവരുടെ അക്കൗണ്ടിലേക്ക് 9500 രൂപ വീതം നൽകി വരുന്നു. മാനന്തവാടി രൂപത പ്രൊക്യൂറേറ്റർ റവ. ഫാ. ജോസ് കൊച്ചറക്കൽ അദ്ധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ ടീം ലീഡർ മുഖ്യ പ്രഭാക്ഷണം നടത്തി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജിനോജ് പാലത്തടത്തിൽ, സീഡ്‌സ് സീനിയർ മാനേജർ സലേക്ക് ഗിഹോൾട്ട് എന്നിവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group