കെ​എ​ല്‍​സി​എ സു​വ​ര്‍​ണ്ണ ജൂ​ബി​ലി ലോ​ഗോയുടെ പ്ര​കാ​ശ​നം നടന്നു..

കേ​​​ര​​​ള ലാറ്റിൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (കെ​എ​ല്‍​സി​എ) ഒ​​​രു​ വ​​​ര്‍​ഷം നീ​​​ണ്ടു​​​നി​​​ല്‍​ക്കു​​​ന്ന ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ല്‍ പ്ര​​​കാ​​​ശ​​​ന ക​​​ര്‍​മം നി​​​ര്‍​വ​​​ഹി​​​ച്ചു.

ഈ ​​മാ​​സം 27ന് ​​​എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ജൂ​​​ബി​​​ലി ഉ​​​ദ്ഘാ​​​ട​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ടു​​​കൂ​​​ടി ആ​​​രം​​​ഭി​​​ച്ച് ഒ​​​രു വ​​​ര്‍​ഷം നീ​​​ണ്ടു​​നി​​​ല്‍​ക്കു​​​ന്ന ക​​​ര്‍​മ​​പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കെ​​​എ​​​ല്‍​സി​​​എ സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്ക് ഓ​​​രോ രൂ​​​പ​​​ത​​​യും ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കും. 2023 മാ​​​ര്‍​ച്ചി​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും.

കെ​​​എ​​​ല്‍​സി​​​എ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ്, കെ​​​എ​​​ല്‍​സി​​​എ നേ​​​താ​​​ക്ക​​​ളാ​​​യ ടി.​​​എ. ഡാ​​​ല്‍​ഫി​​​ന്‍, ബി​​​ജു ജോ​​​സി, അ​​​ല​​​ക്‌​​​സ് താ​​​ളു​​​പ്പാ​​​ട​​​ത്ത്, വി​​​ന്‍​സ് പെ​​​രി​​​ഞ്ചേ​​​രി, പൈ​​​ലി ആ​​​ലു​​​ങ്ക​​​ല്‍, ജോ​​​ണ്‍ ബ്രി​​​ട്ടോ, ബാ​​​ബു കാ​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍, ജോ​​​ബ് പു​​​ളി​​​ക്കി​​​ല്‍, എ​​​ന്‍.​​​ജെ. പൗ​​​ലോ​​​സ്, സാ​​​ബു വി. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group