ലത്തീന്‍ സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കെഎല്‍സിഎ മുന്നേറ്റം അനിവാര്യമാണെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.
കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, ഉദ്യോഗം, ക്ഷേമം എന്നീ മേഖലകളില്‍ സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഭ എന്നും കെഎല്‍സിഎയുടെ കൂടെയുണ്ടാകുമെന്ന് ഡോ. കളത്തിപ്പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രി ആന്റണി രാജു സുവര്‍ണജൂബിലി ദീപശിഖ പ്രകാശിപ്പിച്ചു. ജൂബിലി കര്‍മ്മരേഖയുടെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിര്‍വഹിച്ചു. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കരുണ്യഫണ്ട് ഹൈബി ഈഡന്‍ എം. പി ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, എംഎല്‍എമാരായ എം. വിന്‍സെന്റ്, കെ. ജെ മാക്‌സി, ടി. ജെ വിനോദ്, ദലീമ ജോജോ, കെ ആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, മോണ്‍. ജോസ് നവസ്, സി. ജെ പോള്‍, കെ സി എഫ് ജനറല്‍ സെക്രട്ടറി അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, കെഎല്‍സിഎ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഷാജി ജോര്‍ജ്, റാഫേല്‍ ആന്റണി, സി. ജെ റോബിന്‍, ട്രഷറര്‍ എബി കുന്നേപ്പറമ്പില്‍, റോയ് പാളയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group