ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയമായി സംഘടിക്കേണ്ടത് അനിവാര്യമാണെന്ന് കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍.
മൂന്നു മേഖലകളില്‍ നിന്നുള്ള പ്രകടനങ്ങളുടെ അകമ്പടിയോടെ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷൻ (കെഎല്‍സിഎ) സംസ്ഥാനതല രൂപീകരണത്തിന്റെ സുവര്‍ണജൂബിലി സമാപന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം.കേരളത്തിലെ 12 രൂപതകളില്‍ നിന്നുള്ള കെഎല്‍സിഎ അംഗങ്ങളും ബിഷപ്പുമാരും വൈദികരും സന്യസ്തരും ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയമായി സംഘടിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികളെ സമുദായം നന്നായി സഹായിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ ഗുണഫലങ്ങള്‍ സമുദായത്തിന് ലഭിച്ചില്ല. നമ്മളെ സഹായിക്കുന്നവരെ നമ്മളും സഹായിക്കും എന്ന ദര്‍ശനത്തിലേക്ക് സമുദായം വരികയാണ്. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും വേണം. ആരും നെറ്റി ചുളിക്കേണ്ട കാര്യമില്ല. നമുക്ക് ഉണരണം.
അര്‍ഹമായ അവകാശങ്ങള്‍ വേണം. വിഴിഞ്ഞം സമരത്തിന്റെ പേരില്‍ വൈദികര്‍ക്കും അല്മായര്ക്കുമെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും ബിഷപ് പറഞ്ഞു.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി സജി ചെറിയാന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group