പുളിങ്കുന്ന് ഇടവകയിൽ KLM – ന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയം : വെരി. റവ.ഡോ. ടോം പുത്തൻകളം

പുളിങ്കുന്ന്: കേരള ലേബർ മൂവ്മെന്റി (KLM )ന്റെ നേതൃത്വത്തിൽ ആധ്യാത്മികവും ഭൗതികവുമായ നിരവധി പ്രവർത്തനങ്ങളാണ് ഇടവകയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനാൽ KLM ന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയം ആണെന്ന് കേരള ലേബർ മൂവ്മെന്റി (KLM) ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വലിയപള്ളി പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പുളിങ്കുന്ന് ഫൊറോനാ വികാരി വെരി.റവ. ഡോ. ടോം പുത്തൻകളം പറഞ്ഞു.

വിനയത്തോടും, ത്യാഗ മനോഭാവത്തോടും കൂടി ഒത്തൊരുമിച്ച് ഒരേ മനസ്സോടെ ഒരേ ഐക്യത്തോടെ പ്രവർത്തിച്ച് നമ്മുടെ സമുദായത്തെ ശക്തിപ്പെടുത്തണമെന്ന് ഫാ. ടോം പുത്തൻകളം നൽകിയ സന്ദേശത്തിൽ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ പുതിയ തലമുറയ്ക്ക് പ്രചോദനം മാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂണിറ്റ് ഡയറക്ടർ ഫാ.ജസ്റ്റിൻ വരവു കാലായിൽ അധ്യക്ഷ പ്രസംഗം നടത്തി.

വയനാട് ജില്ലയിൽ ഉണ്ടായ ദുരന്തത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

സണ്ണി അഞ്ചിൽ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു സംസാരിച്ചു.

വിവിധ വിഷയങ്ങളിൽ പ്രമേയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന്
സംഘടനാപരമായ ചർച്ചകൾക്കു ശേഷം വി വിധ കർമ്മ പരിപാടികൾക്ക് രൂപ നൽകുവാൻ സബ് കമ്മിറ്റികൾ രൂപീകരിച്ചു.

സോബിച്ചൻ ജോസഫ് സ്വാഗതവും ട്രീസാ ജെയിംസ് നന്ദിയും പറഞ്ഞു. സ്നേഹ വിരുന്നോടുകൂടി സമാപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group