നശിപ്പിക്കപ്പെട്ട തിരുസ്വരൂപങ്ങൾ പുനഃസ്ഥാപിക്കുവനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

ന്യൂയോർക്ക് സിറ്റി : കത്തോലിക്ക പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും സെന്റ് തെരേസ് ഓഫ് ലിസിയക്സിന്റെയും തകർക്കപ്പെട്ട പ്രതിമകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള നൈറ്റ്സ് കൊളംബസ് ഫണ്ട് റൈസറിന്റെ പരിശ്രമങ്ങൾ പുരോഗമിക്കുന്നു. ജൂലൈ 30 വെള്ളിയാഴ്ച വരെ 21,000 ഡോളർ തുക പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സമാഹരിച്ചു.ജൂലൈ 17 നാണ് ക്യൂൻസിലെ ലേഡി ഓഫ് മേഴ്‌സി കാത്തലിക് പള്ളിയിലെ തിരുസ്വരൂപങ്ങൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പള്ളിയിൽ കോമ്പൗണ്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ അനുസരിച്ച്ഒരു സ്ത്രീയാണ് രൂപങ്ങൾ നശിപ്പിച്ചതെന്നാണ് കരുതുന്നത്. എന്നാൽ ആക്രമണത്തിന്റെ കാരണങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് ഹേറ്റ് ക്രൈംസ് യൂണിറ്റും അന്വേഷണം നടത്തി വരികയാണ്.1937 മുതൽ പള്ളിയി ൽ സ്ഥാപിച്ചിരുന്ന തിരുസ്വരൂപങ്ങൾ ആണ് നശിപ്പിക്കപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group