2024ലെ എല്ലാ മാസത്തെയും ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർത്ഥനാ നിയോഗങ്ങൾ പുറത്തിറക്കി വത്തിക്കാൻ.
അവ ചുവടെ ചേർക്കുന്നു….
• ജനുവരി: കത്തോലിക്കാ സഭയിലെ വൈവിധ്യങ്ങളാകുന്ന സമ്മാനത്തിനായി
• ഫെബ്രുവരി: മാരകരോഗികൾക്കു വേണ്ടി
• മാർച്ച്: പുതിയ രക്തസാക്ഷികൾക്കു വേണ്ടി
• ഏപ്രിൽ: സ്ത്രീകളുടെ അന്തസ്സും അഭിമാനവും എല്ലാ സംസ്കാരങ്ങളിലും അംഗീകരിക്കപ്പെടുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ അനുഭവിക്കുന്ന വിവേചനങ്ങൾ അവസാനിക്കുന്നതിനുംവേണ്ടി.
• മെയ്: സന്യാസീ-സന്യാസിനികളുടെ പരിശീലനത്തിനും വൈദികാർത്ഥികളുടെ രൂപീകരണത്തിനും വേണ്ടി.
• ജൂൺ: സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്യുന്നവർക്കു വേണ്ടി.
• ജൂലൈ: രോഗികളുടെ അജപാലന പരിചരണത്തിനായി.
• ആഗസ്റ്റ്: രാഷ്ട്രീയ നേതാക്കൾക്കു വേണ്ടി
• സെപ്റ്റംബർ: ഭൂമിയുടെയും പ്രകൃതിദുരന്തങ്ങളുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ഇരകളായവർക്കു വേണ്ടിയും പ്രപഞ്ചത്തെ പരിപാലിക്കുന്നതിനും വേണ്ടി.
• ഒക്ടോബർ: വൈദികരും സന്യാസികളും അത്മായരും തമ്മിൽ പങ്കാളിത്തവും കൂട്ടായ്മയും വർധിക്കുന്നതിനും അങ്ങനെ പങ്കുവയ്ക്കപ്പെടുന്ന മിഷൻ ദൗത്യത്തിന്റെ വിജയത്തിനായി.
• നവംബർ: മകന്റെയോ, മകളുടെയോ മരണത്തിൽ വേദനിക്കുന്ന എല്ലാ മാതാപിതാക്കൾക്കും വേണ്ടി.
• ഡിസംബർ: ജൂബിലി വർഷത്തോടനുബന്ധിച്ചുള്ള പ്രതീക്ഷയുടെ തീർത്ഥാടകർക്കു വേണ്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group