ഒ​രു ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​യി നോ​​​ള​​​ജ് ഇക്കോ​​​ണ​​​മി മി​​​ഷ​​​ൻ

കൊച്ചി : വി​​​ജ്ഞാ​​​ന​​​തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഒ​​​രു ല​​​ക്ഷം പേ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ​​​ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​മാ​​​യി നോ​​​ള​​​ജ് ഇ​​​ക്കോ​​​ണ​​​മി മി​​​ഷ​​​ൻ.

ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക. പ​​​ദ്ധ​​​തി​​​ക്കു കീ​​​ഴി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത 472 ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​രാ​​​യ യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ൾ​​​ക്കാ​​​ണ് യോ​​​ഗ്യ​​​ത​​​യ്ക്കും അ​​​ഭി​​​രു​​​ചി​​​ക്കു​​​മ​​​നു​​​സ​​​രി​​​ച്ചു​​​ള്ള തൊ​​​ഴി​​​ൽ ല​​​ഭി​​​ക്കു​​​ക. ‘എ​​​ന്‍റെ തൊ​​​ഴി​​​ൽ എ​​​ന്‍റെ അ​​​ഭി​​​മാ​​​നം 2.0’ എ​​​ന്ന പ​​​ദ്ധ​​​തി ജൂ​​​ലൈ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. 2024 മാ​​​ർ​​​ച്ച് 31ന് ​​​മു​​​മ്പ് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന​​​വും തൊ​​​ഴി​​​ൽ മേ​​​ള​​​ക​​​ളും ന​​​ട​​​ത്തി ഉ​​​ദ്യോ​​​ഗാ​​​ർ​​​ത്ഥിക​​​ളെ തൊ​​​ഴി​​​ലി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കും. ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ തൊ​​​ഴി​​​ൽ​​​ക്ല​​​ബ്ബിൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് പ​​​ദ്ധ​​​തി​​​ക്കു കീ​​​ഴി​​​ൽ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കു​​​ക.

ഉ​​​ദ്യോ​​​ഗാ​​​ർ​​​ത്ഥിക​​​ളു​​​ടെ അ​​​ഭി​​​രു​​​ചി​​​യും ആ​​​ഭി​​​മു​​​ഖ്യ​​​വും മ​​​ന​​​സി​​​ലാ​​​ക്കി ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം ക​​​രി​​​യ​​​ർ കൗ​​​ൺ​​​സ​​​ലിം​​​ഗ്, പേ​​​ഴ്‌​​​സ​​​ണാ​​​ലി​​​റ്റി ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നിം​​​ഗ്, വ​​​ർ​​​ക്ക് റെ​​​ഡി​​​ന​​​സ് പ്രോ​​​ഗ്രാം, റോ​​​ബോ​​​ട്ടി​​​ക് ഇ​​​ന്‍റ​​​ർ​​​വ്യൂ, ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷാ പ്രാ​​​വീ​​​ണ്യം അ​​​ള​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഇം​​​ഗ്ലീ​​​ഷ് സ്‌​​​കോ​​​ർ ടെ​​​സ്റ്റ് തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ തൊ​​​ഴി​​​ൽ സ​​​ജ്ജ​​​രാ​​​ക്കി തൊ​​​ഴി​​​ൽ​​​മേ​​​ള​​​ക​​​ളി​​​ലും ഇ​​​ന്‍റ​​​ർ​​​വ്യൂ​​​ക​​​ളി​​​ലും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് ഓ​​​ഫ​​​ർ ലെ​​​റ്റ​​​ർ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തു​​​വ​​​രെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് മി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ക.