‘വൈദികരുടെ അമ്മ’ എന്നറിയപ്പെടുന്ന കന്യാസ്ത്രീ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്..

“വൈദികരുടെ അമ്മ’ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന, ഇമ്മാക്കുലേറ്റ് സെസ്സോയിലെ സി. ബെർണാഡെറ്റിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.

അർജന്റീനയിൽ ശുശ്രൂഷ ചെയ്തിരുന്ന ഈ സന്യാസിനി ഒരു ഇറ്റാലിയൻ വംശജയായിരുന്നു.

1918 ഒക്ടോബർ 15 -ന് ഇറ്റലിയിലെ മൊണ്ടെല്ലയിൽ ഒരു ദരിദ്ര കുടുംബത്തിലാണ് സിസ്റ്റർ ജനിച്ചത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ ദുരിതങ്ങൾ പേറുന്ന ഒരു സമയമായിരുന്നു അത്. ചെറുപ്പം മുതലേ, സമർപ്പിത ജീവിതത്തിലേക്കുള്ള ആഗ്രഹം അവൾക്ക് ഉണ്ടായിരുന്നു. റോമിലെ സെന്റ് ജോസഫിന്റെ ദരിദ്രരായ ബ്യൂണസ് അയേഴ്സ് സിസ്റ്റേഴ്സിനെ കണ്ടുമുട്ടിയ അവൾ 1935 ജൂലൈ 29 -ന് പതിനേഴാമത്തെ വയസ്സിൽ കോൺവെന്റിൽ പ്രവേശിച്ചു.

1938 മാർച്ച് 19 -ന് റോമിൽ വച്ച് അവൾ ആദ്യവ്രത വാഗ്ദാനം നടത്തി. അതേ വർഷം ഒക്ടോബർ അഞ്ചിന് അർജന്റീനയിലും അമേരിക്കയിലുമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സേവനമനുഷ്ഠിക്കാൻ സിസ്റ്റർ അയക്കപ്പെട്ടു. ആ സ്ഥലങ്ങളിലെല്ലാം വിനയം, ഭക്തി, കഠിനാദ്ധ്വാനം, ദയ, ദൈവീക കരുതൽ എന്നിവ അഭ്യസിക്കുന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു ഈ സന്യാസിനി. വൈദികർക്കും വൈദികാർത്ഥികൾക്കും വേണ്ടി ചെറുപ്പം മുതൽ അസാധാരണമായ രീതിയിൽ പ്രാർത്ഥിക്കുകയും ത്യാഗം ചെയ്യുകയും ചെയ്തു.

ഭാവിയിലെ പുരോഹിതന്മാരെയും സമർപ്പിതരെയും രൂപീകരിക്കുന്നതിൽ സിസ്റ്റർ സഹകരിച്ചു. അവരുടെ പ്രയാസങ്ങളിൽ അവൾ അവരെ പ്രോത്സാഹിപ്പിക്കുകയും ആത്മീയമായി അവരെ സഹായിക്കുകയും ചെയ്തു. വൈദികർ സ്നേഹത്തോടെ അവളെ ‘അമ്മ’ എന്ന് വിളിച്ചിരുന്നു.

സി. ബെർണാഡെറ്റിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ അവളുടെ പാൻക്രിയാസിലും കരളിലും ട്യൂമർ ബാധിച്ചു. അതിനായി നിരവധി ശസ്ത്രക്രിയകൾക്കു വിധേയയായി. ശരീരത്തിന്റെ കഷ്ടപ്പാടുകൾ ശക്തിയോടും ശാന്തതയോടും കൂടി സ്വീകരിച്ചു. രോഗം മൂർച്ഛിച്ചപ്പോൾ ഇറ്റലിയിലേക്കു മടങ്ങി. മരിക്കുന്നതിന് പത്തു ദിവസം മുമ്പ്, ഫ്രാൻസിസ് മാർപാപ്പാ കർദ്ദിനാൾ ആയിരിക്കുമ്പോൾ അദ്ദേഹത്തിൽ നിന്നും രോഗീലേപനവും ദണ്ഡവിമോചനവും സ്വീകരിച്ചു. 2001 ഡിസംബർ 12 -ന് സിസ്റ്റർ നിത്യ ഭവനത്തിലേക്ക് യാത്രയായി .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group